Gajlakshmi Yoga: 50 വർഷത്തിന് ശേഷമുള്ള അപൂർവ യോഗം; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം സമ്പത്തിൽ ഇരട്ടി വർധന

Guru Rashi Parivartan 2023: ഏറെ നാളുകൾക്ക് ശേഷം ഈ വർഷം ഏപ്രിലിൽ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ വർഷം ശനി, വ്യാഴം എന്നിവയ്‌ക്കൊപ്പം നിരവധി വലിയ ഗ്രഹങ്ങൾ രാശി മാറാൻ പോകുന്നു. ഇതുമൂലം ഗജലക്ഷ്മിയോഗം സൃഷ്ടിക്കപ്പെടും.   

Written by - Ajitha Kumari | Last Updated : Feb 4, 2023, 02:08 PM IST
  • 50 വർഷത്തിന് ശേഷമുള്ള അപൂർവ യോഗം
  • ഏറെ നാളുകൾക്ക് ശേഷം ഈ വർഷം ഏപ്രിലിൽ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും
Gajlakshmi Yoga: 50 വർഷത്തിന് ശേഷമുള്ള അപൂർവ യോഗം; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം സമ്പത്തിൽ ഇരട്ടി വർധന

Gaja Lakshmi Yog 2023 Benefits: ജ്യോതിഷമനുസരിച്ച് ഒരു വ്യക്തിയുടെ വിജയത്തിനും പരാജയത്തിനും ഇടയിൽ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തിന്റെ സ്വാധീനമുണ്ടെന്നാണ്. ഈ വർഷം പല വലിയ ഗ്രഹങ്ങളും രാശി മാറും. ഏപ്രിൽ 21 ന് ഇത്തരത്തിൽ ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും സംയോജനം കാണപ്പെടും. ഇത് വളരെ അപൂർവമാണെന്നാണ് പറയുന്നത്. ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ഈ യോഗം രൂപപ്പെടുന്നതെന്നാണ് ജ്യോതിഷികൾ പറയുന്നത്. വ്യാഴം മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.  മേട രാശിയിൽ ചന്ദ്രൻ നിൽക്കുന്നതിനാൽ ഗജലക്ഷ്മിയോഗം രൂപപ്പെടും. ഈ യോഗത്തിലൂടെ മൂന്ന് രാശിക്കാർക്കും വിശേഷഫലങ്ങൾ ലഭിക്കും.  അത് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: കേതുവിന്റെ സംക്രമണം ഈ രാശിക്കാരെ സമ്പന്നരാക്കും! ഇതിൽ നിങ്ങളുമുണ്ടോ? 

മേടം (Aries): ജ്യോതിഷ പ്രകാരം ഈ വർഷം മേട രാശിക്കാർക്ക് പൊതുവെ  അനുകൂല ഫലങ്ങളാണ് ലഭിക്കുന്നത്.  ഏപ്രിലിൽ രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം ഈ രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ നൽകും. എല്ലാ മേഖലയിലും പുരോഗതിയുണ്ടാകും. ഈ സമയത്ത് ജോലിയിൽ സ്ഥാനക്കയറ്റവും കുടുംബത്തിൽ സന്തോഷവും ഉണ്ടാകും. വരുമാനം വർധിക്കാനുള്ള സാധ്യതയും സൃഷ്ടിക്കപ്പെടും. ബഹുമാനവും ആദരവും വർദ്ധിക്കും. കുടുംബ ജീവിതത്തിൽ സന്തോഷമുണ്ടാകും, ജീവിതം സന്തോഷകരമാകും. കാലങ്ങളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഈ സമയം പൂർത്തീകരിക്കും.

മിഥുനം (Gemini): ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ  കാലയളവിൽ മിഥുന രാശിക്കാർക്ക് കണ്ടക ശനി അവസാനിക്കും. ഈ സമയത്ത് വ്യാഴത്തിന്റെ കൃപയാൽ ഒരു വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ഭാഗ്യം തെളിയും.  പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.  അവിവാഹിതർക്ക് വിവാഹാലോചനകൾ വരും.

Also Read: ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, ലഭിക്കും വൻ സമ്പൽസമൃദ്ധി

ധനു (sagittarius):  ഏപ്രിലിൽ രൂപം കൊണ്ട ഗജലക്ഷ്മി രാജയോഗം ധനു രാശിക്കാർക്കും ഗുണം ചെയ്യും.  ധനു രാശിക്കാർക്ക് ജോലിയിലും, ബിസിനസിലും, മറ്റ് കാര്യങ്ങളിലും ഈ സമയം മികച്ച വിജയം ലഭിക്കും. വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. കരിയറിൽ പുരോഗതിയുണ്ടാകും. ധനു രാശിക്കാർക്ക് പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ വിജയം ലഭിക്കും. വിവാഹിതർക്കും നല്ല സമയമായിരിക്കും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News