Guru Gochar 2022: വ്യാഴ സംക്രമണം: ഒരു വർഷത്തേക്ക് ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം, ഭാഗ്യം തിളങ്ങും!

Jupiter Transit 2022: വ്യാഴ സംക്രമണം ദാമ്പത്യ ജീവിതം, സാമ്പത്തിക സ്ഥിതി, ഭാഗ്യം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഈ വർഷം ഏപ്രിലിൽ വ്യാഴം മീനരാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.  ഇത് ഈ 3 രാശിക്കാർക്ക് ഒരു വർഷത്തേക്ക് ശക്തമായ നേട്ടങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Jul 21, 2022, 09:02 AM IST
  • വ്യാഴ സംക്രമണം ദാമ്പത്യ ജീവിതം, സാമ്പത്തിക സ്ഥിതി, ഭാഗ്യം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും
  • ഈ വർഷം ഏപ്രിലിൽ വ്യാഴം മീനരാശിയിലേക്ക് പ്രവേശിച്ചു
  • ഈ 3 രാശിക്കാർക്ക് ഒരു വർഷത്തേക്ക് ശക്തമായ നേട്ടങ്ങൾ നൽകും
Guru Gochar 2022: വ്യാഴ സംക്രമണം: ഒരു വർഷത്തേക്ക് ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം, ഭാഗ്യം തിളങ്ങും!

Guru Planet Transit 2022: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ  ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വ്യാഴം ഒരാളുടെ ജാതകത്തിൽ ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തിയുടെ ദാമ്പത്യജീവിതവും സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ഇവർക്ക് ലഭിക്കും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ. പ്രവൃത്തികളിൽ വൻ വിജയം നേടും. വ്യാഴം സാധാരണ 1 വർഷത്തിനുള്ളിൽ രാശിചക്രം മാറാറുണ്ട്. ഈ വർഷം ഏപ്രിലിൽ വ്യാഴം രാശി മാറി മീനരാശിയിൽ പ്രവേശിച്ചു. ഇവിടെ 1 വർഷം തുടരും.  ഈ സമയത്ത് 3 രാശിക്കാർക്ക് നല്ല സമയമായിരിക്കും. 

Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും! 

ഈ രാശിക്കാർക്ക് ഒരു വർഷത്തേക്ക് വൻ ധനലാഭമുണ്ടാകും (These people will earn a lot of money for 1 year)

ഇടവം (Taurus): വ്യാഴം രാശി മാറുന്നതോടെ ഇടവ രാശിക്കാർക്ക് നല്ല നാളുകൾ തുടങ്ങും. സാമ്യം കഴിയുന്തോറും അതിന്റെ ശുഭഫലം വർദ്ധിക്കും. വരുമാനം വർദ്ധിക്കും. ധനലാഭമുണ്ടാകും. മുടങ്ങിയ പണം ലഭിക്കും. കരിയറിൽ ശക്തമായ വിജയമുണ്ടാകും. വ്യാപാരികൾക്ക് വലിയ ലാഭം ലഭിക്കും. പ്രവർത്തന രീതി മെച്ചപ്പെടും. ബഹുമാനവും ആദരവും വർദ്ധിക്കും. ജ്യോതിഷ വിദഗ്ധന്റെ ഉപദേശത്തോടെ വജ്രം ധരിക്കുക അത് ശുഭ ഫലങ്ങൾ കൂട്ടും.

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് വ്യാഴ സംക്രമം ശുഭകരമാണ്. ഈ രാശിക്കാർ ജോലിയിൽ വിജയം കൈവരിക്കും. ഇവർക്ക് പുതിയ ജോലി ലഭിക്കും. നിങ്ങൾക്ക് പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ സാധ്യത. സ്ഥലമാറ്റം ഉണ്ടായേക്കാം.  കച്ചവടക്കാരുടെ ശൃംഖല വർധിക്കും. ബിസിനസ് വിപുലീകരിക്കും. മികച്ച ഫലങ്ങൾക്കായി ഒരു ജ്യോതിഷ വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിച്ച് നിങ്ങൾക്ക് മരതകം ധരിക്കാം.

Also Read: മറ്റൊരു സ്ത്രീയോട് സംസാരിച്ചിരുന്ന് വരൻ, ഒടുവിൽ കണ്ടുനിന്ന യുവാവ് ചെയ്തത്..! വീഡിയോ വൈറൽ 

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വ്യാഴം മീനരാശിയിൽ പ്രവേശിക്കുന്നത് വളരെയധികം ഗുണം നൽകും. ഇത്തരക്കാർക്ക് എല്ലാ ജോലിയിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജോലിയിൽ വിജയം ഉണ്ടാകും. വളരെക്കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഈ സമയം നടക്കും. മുടങ്ങിക്കിടന്ന വസ്തു സംബന്ധമായ കാര്യങ്ങൾ പരിഹരിക്കപ്പെടും. വ്യവസായികൾക്ക് നേട്ടമുണ്ടാകും. യാത്രകൾ ഉണ്ടാകും. യാത്രകൾ ഗുണം ചെയ്യും. ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകാർക്ക് പ്രത്യേകിച്ച് വലിയ നേട്ടങ്ങൾ ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News