Guru vakri 2022: വ്യാഴം വക്രഗതിയിൽ: ഇന്നു മുതൽ ഈ രാശിക്കാർക്ക് സന്തോഷ ദിനം, ലഭിക്കും വൻ നേട്ടങ്ങൾ!

Guru Tetrograde 2022: ഇന്നുമുതൽ അതായത് ജൂലൈ 29 മുതൽ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കും. വ്യാഴം മീനരാശിയിൽ നിന്നുകൊണ്ട് വക്രഗതിയിൽ സഞ്ചരിക്കും.  വ്യാഴത്തിന്റെ വക്രഗതി ജ്യോതിഷത്തിൽ ഒരു വലിയ മാറ്റമാണ്. വ്യാഴത്തിന്റെ ഈ രീതിയിലുള്ള ചലനം പല രാശിക്കാരുടെയും ഭാഗ്യം ഉണർത്തും.

Written by - Ajitha Kumari | Last Updated : Jul 29, 2022, 04:01 PM IST
  • ഇന്നു മുതൽ വ്യാഴം മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും
  • വ്യാഴത്തിന്റെ വക്രഗതി ജ്യോതിഷത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്
  • ഗുരുവിന്റെ ഈ വിപരീത ചലനം പല രാശിക്കാരുടെയും ഭാഗ്യം തുറക്കും
Guru vakri 2022: വ്യാഴം വക്രഗതിയിൽ: ഇന്നു മുതൽ ഈ രാശിക്കാർക്ക് സന്തോഷ ദിനം, ലഭിക്കും വൻ നേട്ടങ്ങൾ!

Guru vakri 2022: ഇന്നു മുതൽ വ്യാഴം മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും.  വ്യാഴത്തിന്റെ വക്രഗതി ജ്യോതിഷത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്.  ഗുരുവിന്റെ ഈ വിപരീത ചലനം പല രാശിക്കാരുടെയും ഭാഗ്യം തുറക്കും. വ്യാഴത്തെ വിദ്യാഭ്യാസം, വിവാഹം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. നിങ്ങളുടെ ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്താണെങ്കിൽ  വിദ്യാഭ്യാസം, ജോലി, പണം, വിവാഹം മുതലായവയിൽ നിങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല. അതുകൊണ്ട് ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം പ്രത്യേകം നോക്കണം. വ്യാഴത്തിന്റെ  മീനരാശിയിലെ വക്രഗതി എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും.  ഈ രാശിക്കാരുടെ ജീവിതത്തിൽ വ്യാഴം എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് നമുക്ക് നോക്കാം..

Also Read: വ്യാഴം വക്ര ഗതിയിൽ: ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം! 

മേടം  (Aries): വ്യാഴത്തിന്റെ വക്രഗതി മേടം രാശിക്കാർക്ക് നല്ല ഗുണങ്ങൾ ഉണ്ടാക്കും. ഇവർക്ക് ഈ സമയം വിദേശ യാത്രയ്ക്ക് സാധ്യതയുണ്ട്.  അതുപോലെ വീടും വാഹനവും വാങ്ങാനും യോഗമുണ്ട്.  

ഇടവം (Taurus): വ്യാഴത്തിന്റെ വക്രഗതി ഇടവ രാശിക്കാർക്കും വളരെ നല്ലതായിരിക്കും.  ഇവർക്ക് ഈ സമയം നല്ല ധനലാഭം ഉണ്ടാക്കും. വ്യത്യസ്ത വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും.

Also Read: രാജവെമ്പാലയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞ്, വീഡിയോ കണ്ടാൽ ഞെട്ടും..! 

കർക്കടക്കം (Cancer): വ്യാഴത്തിന്റെ വക്രഗതി കർക്കടക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.  പുത്തൻ ജോലി ഓഫർ ലഭിക്കും. കുടുംബത്തിന്റെ പിന്തുണയുമുണ്ടാകും. 

ചിങ്ങം (Leo): വ്യാഴത്തിന്റെ വക്രഗതി ചിങ്ങ രാശിക്കാർക്ക് ധനലാഭമുണ്ടാക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും ദാമ്പത്യ ജീവിതത്തിൽ അലർട്ട് ആയിരിക്കുക.

Also Read: ഹിജ്റ വര്‍ഷാരംഭം: പ്രിയപ്പെട്ടവർക്ക് നേരാം ആശംസകൾ 

കന്നി (Virgo): വ്യാഴത്തിന്റെ വക്രഗതി കന്നി രാശിക്കാർക്ക് ഗുണങ്ങൾ ഉണ്ടാക്കും. ഈ സമയത്ത് പങ്കാളിത്തത്തിലൂടെ ചെയ്യുന്ന എന്തും ലാഭം കൊണ്ടുവരും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനുള്ള യോഗമുണ്ട്.  ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

ധനു (sagittarius): വ്യാഴത്തിന്റെ വക്രഗതി ധനു രാശിക്കാരിൽ വൻ പുരോഗതിയുണ്ടാക്കും. നിങ്ങൾ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ഏറ്റവും നല്ല സമയമാണ്.  വാഹനവും വാങ്ങിയേക്കാം.  വിവാഹത്തിനുള്ള സാധ്യതകളുമുണ്ട്.

Also Read: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും! 

 

മീനരാശി (Pisces): ഈ സമയം ഈ രാശിക്കാർ മതപരമായ കാര്യങ്ങൾക്ക് പണം ചെലവഴിക്കും.  സാമ്പത്തികമായി ശക്തനാകുകയും ശരിയായ സ്ഥലത്ത് പണം നിക്ഷേപിക്കുകയും ചെയ്യും.  ബിസിനസ്സിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം പക്ഷേ നിങ്ങൾക്ക് നഷ്ടമുണ്ടാകില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News