Budh Margi: ബുധൻ നേർരേഖയിലേക്ക്; സെപ്റ്റംബർ 16 മുതൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതവും വൻ പുരോഗതിയും!

Mercury Planet Margi 2023 in Leo: സെപ്റ്റംബർ 16 മുതൽ, സമ്പത്ത്, ബിസിനസ്സ്, ബുദ്ധി എന്നിവയുടെ ദാതാവായ ബുധൻ നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ചിങ്ങ രാശിയിലെ ബുധന്റെ നേരിട്ടുള്ള ചലനം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

Written by - Ajitha Kumari | Last Updated : Sep 12, 2023, 11:28 AM IST
  • സെപ്റ്റംബർ 16 ന് ബുധൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും
  • ബുധന്റെ നേരിട്ടുള്ള സഞ്ചാരം മേടം രാശിക്കാർക്ക് വലിയ ഗുണം നൽകും
Budh Margi: ബുധൻ നേർരേഖയിലേക്ക്; സെപ്റ്റംബർ 16 മുതൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതവും വൻ പുരോഗതിയും!

Budh Margi 2023 in Singh: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനെ സംസാരം, ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. ബുധൻ സംക്രമിക്കുമ്പോഴോ അല്ലെങ്കിൽ അതിന്റെ സഞ്ചാരം മാറ്റുമ്പോഴോ അത് എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. 2023 സെപ്റ്റംബർ 16 ന് ബുധൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. സൂര്യന്റെ രാശിയായ ചിങ്ങത്തിലെ ബുധന്റെ നേരിട്ടുള്ള ചലനം എല്ലാ രാശിക്കാരുടേയും സംസാരം, ബുദ്ധി, ബിസിനസ്സ്, കരിയർ എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിയിലുള്ളവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ബുധന്റെ ഈ സഞ്ചാരമറ്റം ഇവർക്ക് ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതി നൽകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: Shani Margi: ശനി നേർരേഖയിലേക്ക്.. ഈ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

മേടം (Aries): ബുധന്റെ നേരിട്ടുള്ള സഞ്ചാരം മേടം രാശിക്കാർക്ക് വലിയ ഗുണം നൽകും. ഇവർക്ക്  കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. സന്തോഷം ലഭിക്കും, ബിസിനസുകാർക്ക് വലിയ ഓർഡറുകൾ ലഭിക്കും, വരുമാനം വർദ്ധിക്കും. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും.  വൻ ലാഭം ഉണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.

ചിങ്ങം (Leo): ചിങ്ങം രാശിയിലാണ് ബുധന്റെ നേർരേഖയിലുള്ള സഞ്ചാരം.  ഈ രാശിക്കാർക്ക് അതിലൂടെ വൻ ഗുണം ലഭിക്കും. ഇവരുടെ വ്യക്തിത്വത്തിന്റെ സ്വാധീനം വർദ്ധിക്കും. നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതികൾ പൂർത്തീകരിക്കും. നിങ്ങളുടെ പ്രവർത്തന ശൈലി മെച്ചപ്പെടുത്തും. വരുമാനം വർദ്ധിക്കും, ബാങ്ക് ബാലൻസ് വർദ്ധിക്കും, കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും, ഭാഗ്യം നിങ്ങളുടെകൂടെയുണ്ടാകും.   

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

ധനു (Sagittarius): ബുധന്റെ നേരിട്ടുള്ള സഞ്ചാരം ധനു രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയം നിങ്ങൾക്ക് ഭാഗ്യത്തിന്റെ തുണയുണ്ടാകും.  ധനനേട്ടം ഉണ്ടാകും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ഫലം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ഒരു വലിയ ആഗ്രഹം പൂർത്തിയാകും. നിങ്ങൾ ആഗ്രഹിക്കുന്ന പദവിയോ പ്രമോഷനോ ലഭിക്കുന്നതിലൂടെ നിങ്ങൾ വളരെയധികം സന്തോഷവതിയാകും.  കുടുംബ ജീവിതത്തിലും സന്തോഷം ഉണ്ടാകും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News