Guru Asta 2023: വ്യാഴത്തിന്റെ അസ്തമനത്തിൽ ഈ രാശിക്കാർ സൂക്ഷിക്കുക, വൻ പ്രതിസന്ധി നേരിടേണ്ടിവരും!

Guru Ast 2023: ഗ്രഹങ്ങളുടെ ഗുരുവെന്നാണ് വ്യാഴത്തെ അറിയപ്പെടുന്നത്.  അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ ഉദയവും അസ്തമയവും മുഴുവൻ മനുഷ്യരാശിയേയും ബാധിക്കാറുണ്ട്. ദേവഗുരു മാർച്ച് 28 ന് മീനരാശിയിൽ പ്രവേശിക്കും. 

Written by - Ajitha Kumari | Last Updated : Mar 28, 2023, 01:14 PM IST
  • ദേവഗുരു വ്യാഴം മാർച്ച് 28 ന് അസ്തമിക്കും
  • വ്യാഴം അസ്തമിക്കുമ്പോൾ തന്നെ വ്യാഴത്തിന് ശക്തി നഷ്ടപ്പെടും
  • വ്യാഴത്തിന്റെ സ്വാധീനം 30 ദിവസത്തേക്ക് ദുർബലമായിരിക്കും
Guru Asta 2023: വ്യാഴത്തിന്റെ അസ്തമനത്തിൽ ഈ രാശിക്കാർ സൂക്ഷിക്കുക, വൻ പ്രതിസന്ധി നേരിടേണ്ടിവരും!

Guru Asta Effects: ദേവഗുരു വ്യാഴം മാർച്ച് 28 ന് അസ്തമിക്കും. വ്യാഴം അസ്തമിക്കുമ്പോൾ തന്നെ വ്യാഴത്തിന് ശക്തി നഷ്ടപ്പെടും. ഈ കാലയളവിൽ വ്യാഴം തന്റെ ശക്തി സൂര്യന് നൽകുന്നുവെന്നുമുണ്ട്. വ്യാഴത്തിന്റെ സ്വാധീനം 30 ദിവസത്തേക്ക് ദുർബലമായിരിക്കും.  ഈ അവസ്ഥയിൽ ദേവഗുരു വ്യാഴം അതിന്റെ രാശിയായ മീനത്തിൽ നിന്നും മേടത്തിലേക്ക് നീങ്ങും.  ശേഷം ഏപ്രിൽ 27 ന് വ്യാഴം ഉദിക്കും. വ്യാഴം അസ്തമിക്കുന്ന ഈ സമയത്ത് 5 രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം അല്ലെങ്കിൽ ഇവർക്ക് വലിയ  ബുദ്ധിമുട്ടുകൾ വന്നു ചേരും.  അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം.

Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടവും പുരോഗതിയും! 

 

മേടം (Aries):  നിങ്ങളുടെ പല കാര്യങ്ങളും തുടക്കത്തിൽ തന്നെ അവസാനിക്കും.  ഭാഗ്യത്തിന്റെ വാതിലുകൾ അടയുന്നത് പോലെ നിങ്ങൾക്ക് തോന്നും. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്കും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയവർക്കും വിസ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ നിശ്ചിത സമയത്ത് പോകാൻ സാധിക്കില്ല.

ടോറസ് (Taurus):  ഈ സമയം ഇസവ രാശിക്കാരുടെ വരുമാന സ്രോതസ്സുകളിൽ നേരിയ കുറവുണ്ടാകും.   എങ്കിലും നേർ രീതിയിലുള്ള വരുമാനം തന്നെ എടുക്കുക അതായത് വളഞ്ഞ വഴിയിലുള്ള വരുമാനം തേടി പോകരുതെന്ന് അർഥം.  സർക്കാർ ജീവനക്കാർ കൈക്കൂലി വാങ്ങാൻ മുതിരരുത്. പിതാവിന്റെ കൂടെ നന്നായി പെരുമാറുക അകൽച്ച ഉണ്ടാകാണ് സാധ്യതയുണ്ട്.

Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി! 

കർക്കടകം (Cancer):  ഈ രാശിക്കാർ ഈ സമയത്ത് അവരുടെ ജോലിസ്ഥലത്തും ബിസിനസ്സിലും കഠിനാധ്വാനം ചെയ്യേണ്ടിവരും. പല സൃഷ്ടികളും തുടക്കത്തിലേ തന്നെ നിന്നുപോകും, എങ്കിലും വിഷമിക്കേണ്ടതില്ല. ക്ഷമയോടെ ധൈര്യത്തോടെ നിങ്ങളുടെ ജോലികൾ കൃത്യമായി ചെയ്യുക.  

ധനു (Sagittarius):  ഈ രാശിക്കാരുടെ ആത്മവിശ്വാസം ദുർബലമാകും. ഏത് ജോലി ചെയ്യുമ്പോഴും അത് തെറ്റായി പോകുമോ എന്ന ഭയം ഉള്ളിൽ ഉണ്ടാകും. അനാവശ്യ ചിന്ത ഒഴിവാക്കുക.  ഇവർക്ക് ഈ സമയം ശാരീരിക ബലഹീനതയും ക്ഷീണവും അനുഭവപ്പെടും. അലസത നിങ്ങളെ വലയം ചെയ്യും. അലസത കൂടുതലാണെങ്കിൽ ഒരു ഡോക്ടറുടെ കൺസൾട്ടേഷൻ എടുക്കുക. ഇത് ചില രോഗങ്ങളുടെ മുന്നോടിയായിരിക്കും.

Also Read: 

വൃശ്ചികം (Scorpio):  വൃശ്ചിക രാശിക്കാർക്ക് ഈ സമയം മാനസിക ദുഖമുണ്ടാകും.  ഇവർക്ക് ഈ സമയത്ത് വയറിന് ബുദ്ധിമുട്ടുകൾ വന്നേക്കാം അതിനാൽ എണ്ണമയമുള്ളവ കഴിക്കുന്നത് ഒഴിവാക്കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.  അവരുടെ നല്ല പഠനത്തിനായി സ്കൂൾ മാറ്റുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് മുന്നോട്ട് പോകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News