7th Pay Commission : സർക്കാർ ജീവനക്കാരുടെ ശമ്പളം ഉടൻ ഉയർത്തും; ഇത്തവണ വർധിക്കുക ഡിഎ മാത്രമല്ല

7th Pay Commission Latest Update : ക്ഷാമബത്ത വർധന കൂടാതെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ എച്ചആർഎയും ഇത്തവണ വർധിപ്പിക്കുന്നതാണ്

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 09:11 PM IST
  • പുതിയ ഡിഎ വർധനവ് വന്നാൽ ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തിലാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുക.
  • റിപ്പോർട്ടുകൾ പ്രകാരം മാർച്ചിൽ ആയിരിക്കും ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടാകുക.
  • നിലവിൽ 46 ശതമാനം സർക്കാരുടെ ജീവനക്കാരുടെ ക്ഷാമബത്ത.
7th Pay Commission : സർക്കാർ ജീവനക്കാരുടെ ശമ്പളം ഉടൻ ഉയർത്തും; ഇത്തവണ വർധിക്കുക ഡിഎ മാത്രമല്ല

7th Pay Commission News Updates : നവരാത്രിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചിരുന്നു. ശമ്പളത്തിൽ നാല് ശതമാനം ക്ഷാമബത്തയാണ് (ഡിഎ) കേന്ദ്രം ഈ കഴിഞ്ഞ ഒക്ടോബറിൽ ഉയർത്തിയത്. വർധനവിന് കഴിഞ്ഞ് ഇപ്പോൾ മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. അടുത്ത ഡിഎ വർധനവിനുള്ള സമയം അടുത്തിരിക്കുകയാണ്. ഇത്തവണ ഡിഎ ഉയർത്തുക എത്രയാണെന്ന് അറിയാൻ കാത്തിരിക്കുകയാണ കേന്ദ്ര സർക്കാർ ജീവനക്കാർ. എക്ണോമിക്സ് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഇപ്രാവിശ്യവും കേന്ദ്രം നാല് ശതമാനം ഡിഎ ഉയർത്തുമെന്നാണ്. അതേസമയം ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.

പുതിയ ഡിഎ വർധനവ് വന്നാൽ ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തിലാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുക. റിപ്പോർട്ടുകൾ പ്രകാരം മാർച്ചിൽ ആയിരിക്കും ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടാകുക. നിലവിൽ 46 ശതമാനം സർക്കാരുടെ ജീവനക്കാരുടെ ക്ഷാമബത്ത. ഇനി നാല് ശതമാനം കൂടി വർധിച്ചാൽ ഡിഎ നിരക്ക് 50 ശതമാനമാകും. അങ്ങനെ ആയാൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ മാറ്റമാണ് ഉണ്ടാകുക.

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ജീവനക്കാരുടെ ഡിഎ 50 ശതമാനമായാൽ പൂജ്യമാക്കി കണക്കാകും. തുടർന്ന് അടുത്ത ഡിഎ വർധനവ് പൂജ്യത്തിൽ നിന്നാരംഭിക്കും. അതുവരെ 50 ശതമാനം വരെ ഉയർന്ന ഡിഎ അടിസ്ഥാന ശമ്പളത്തിനോടൊപ്പം ചേർക്കും. അങ്ങനെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിക്കുകയും ചെയ്യും.

ഡിഎ വർധന എങ്ങനെ?

രാജ്യത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് നിർണയിക്കുന്നത്. പണപ്പെരുപ്പം നിരക്കിന്റെ (എഐസിപിഐ) അടിസ്ഥാനത്തിലാണ് ക്ഷാമബത്ത വർധന നിർണയിക്കുന്നത്. ജനുവരി, ജുലൈ മാസത്തിലെ പണപ്പെരുപ്പം കണക്കിൽ എടുത്താകും കേന്ദ്രം ഡിഎ വർധനവ് നിശ്ചയിക്കുക. തുടർന്ന് മാർച്ച് സെപ്റ്റംബർ മാസങ്ങളിലായി ഡിഎ വർധനവ് പ്രഖ്യാപിക്കുകയും ചെയ്യും.

എച്ച്ആർഎയുടെ പുനർമൂല്യനിർണയം

50 ശതമാനം ഡിഎ ആയാൽ അടിസ്ഥാന ശമ്പളം ഉയരുന്നത് പോലെ എച്ച്ആർഎയിലും വർധനവുണ്ടാകുന്നതാണ്. ഡിഎ 50 ശതമാനമായാൽ മൂന്ന് ശതമാനം എച്ച്ആർഎയാണ് വർധിക്കുക. നിലവിൽ എക്സ്, വൈ, സെഡ് വിഭാഗങ്ങളായി തിരിച്ച് 27, 18, 9 ശതമാനം എന്നിങ്ങിനെയാണ് എച്ച്ആർഎ നൽകുന്നത്. ഡിഎ 25 ശതമാനമായപ്പോഴാണ് എച്ച്ആർഎ 27,18, 9 എന്നിങ്ങിനെ ഉയർത്തിയത്. ക്ഷാമബത്ത 50 ശതമാനമാകുമ്പോൾ എച്ച്ആർഎയിൽ അടുത്ത വർധനവ് ഉണ്ടാകും. എക്സ് വിഭാഗത്തിൽ മൂന്ന് ശതമാനം ഉയർന്ന് 30 ശതമാനമാകും. രണ്ട് ശതമാനമാണ് വൈ വിഭാഗത്തിൽ ഉയരുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ എച്ച്ആർഎ 18ൽ നിന്നും 20 ശതമാനമാകും. സെഡ് വിഭാഗത്തിൽ ഒരു ശതമാനം ഉയർന്ന് പത്ത് ശതമാനമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News