Bank Holidays In June 2023: ജൂണിൽ ഇത്രയും ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ആർബിഐ പുറത്തിറക്കിയ പട്ടിക ഇങ്ങനെ...

ആർബിഐ പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടിക പ്രകാരം ജൂണിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.   

Written by - Zee Malayalam News Desk | Last Updated : May 30, 2023, 03:23 PM IST
  • ആർബിഐ പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടികയില്‍ ചിലത് ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാണ്.
  • അതായത്, ചില അവധി ദിവസങ്ങള്‍ പ്രാദേശിക അവധി ദിവസങ്ങളാണ്.
  • എന്നാൽ ചിലത് പൊതു അവധി ദിവസങ്ങളുമാണ്.
Bank Holidays In June 2023: ജൂണിൽ ഇത്രയും ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ആർബിഐ പുറത്തിറക്കിയ പട്ടിക ഇങ്ങനെ...

ന്യൂഡൽഹി: ജൂൺ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പുറത്തിറക്കി ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കലണ്ടർ‌ അനുസരിച്ച് ജൂണിൽ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. 2000 രൂപ നോട്ട് സർക്കാർ പിൻവലിച്ചതിന് ശേഷം ഇത് കയ്യിലുള്ളവർ കറൻസി മാറുന്നതിനായി ബാങ്കുകളിലും മറ്റും കയറിയിറങ്ങുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ബാങ്കിന്റെ അവധി ദിവസങ്ങളെ കുറിച്ച് ജനങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. 

ആർബിഐ പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടികയില്‍ ചിലത് ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാണ്. അതായത്, ചില അവധി ദിവസങ്ങള്‍ പ്രാദേശിക അവധി ദിവസങ്ങളാണ്. എന്നാൽ ചിലത് പൊതു അവധി ദിവസങ്ങളുമാണ്. അവധി ദിവസങ്ങളിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങൾ എന്നിവ ഉൾപ്പെടുന്നു. റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ച് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല. 

Bank Holidays In June 2023: 2023 ജൂൺ മാസത്തെ ബാങ്ക് അവധി ദിവസങ്ങൾ

ജൂൺ 4: ഞായറാഴ്ച
 
ജൂൺ 10: രണ്ടാം ശനിയാഴ്ച 

ജൂൺ 11: ഞായറാഴ്ച 

ജൂൺ 15: വൈഎംഎ ദിനം/രാജ സംക്രാന്തി, മിസോറാം ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി

ജൂൺ 18: ഞായറാഴ്ച 

ജൂൺ 20 കാങ് (രഥയാത്ര), ഒഡീഷ മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി

ജൂൺ 24: നാലാം ശനിയാഴ്ച 

ജൂൺ 25: ഞായറാഴ്ച 

ജൂൺ 26: ഖർച്ചി പൂജ, ത്രിപുരയിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി

ജൂൺ 28: ബക്രീദ് (ഈദ്-ഉൽ-സുഹ), മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിലെ ബാങ്കുകൾക്കാണ് ഈ ദിവസം അവധി

ജൂൺ 29: ബക്രീദ് (ഈദ്-ഉൽ-അദ്ഹ), മഹാരാഷ്ട്ര, സിക്കിം, കേരളം, ഒഡീഷ എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി

ജൂൺ 30: റെംന നി (ഇദ്-ഉൽ-സുഹ), മിസോറാമും ഒഡീഷയും

Also Read: SSC CGL 2022: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ ഉത്തരസൂചിക

അതേസമയം ഈ ദിവസങ്ങളിൽ ഓൺലൈൻ ഇന്‍റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ സാധാരണപോലെ ലഭ്യമാകുമെന്നതിനാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. ഉപഭോക്താക്കൾക്ക് ബാങ്കുവഴി നേരിട്ട് പണം നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയില്ലെങ്കിലും ബാക്കിയുള്ള സേവനങ്ങള്‍ മുടക്കമില്ലാതെ നടക്കും.   

ആർബിഐ ബാങ്ക് അവധികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് - ദേശീയ അവധി ദിനങ്ങൾ, സർക്കാർ അവധികൾ. ദേശീയ അവധികളിൽ മൂന്ന് പ്രധാന ദിവസങ്ങൾ ഉൾപ്പെടുന്നു: റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, മഹാത്മാഗാന്ധി ജയന്തി. ഈ ദിവസങ്ങളിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.  

അതേസമയം, സർക്കാർ അവധികളെ സംസ്ഥാന സർക്കാർ ബാങ്ക് അവധികൾ, കേന്ദ്ര സർക്കാർ ബാങ്ക് അവധികൾ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നല്‍കുന്ന അവധി ദിനങ്ങള്‍ രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്ക്  ബാധകമാണ്. അതേസമയം സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന ബാങ്ക് അവധികൾ ആ പ്രത്യേക സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News