Director Joshi House Robbery: സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽ

Director Joshi House Accused Arrested: ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദിനെയാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും അറസ്റ്റു ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 12:38 PM IST
  • സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍
  • ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദിനെയാണ് ഉഡുപ്പിയില്‍ നിന്നും അറസ്റ്റു ചെയ്തത്
  • ഇന്നലെ പുലര്‍ച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് കർണാടക പോലീസിന്റെ പിടിയിലാകുന്നത്
Director Joshi House Robbery: സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽ

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി ഉഡുപ്പിയിൽ പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദിനെയാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാള്‍ കർണാടക പോലീസിന്റെ പിടിയിലാകുന്നത്. 

Also Read: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; അഞ്ചുപേർക്ക് കുത്തേറ്റു; 2 പേരുടെ നില ഗുരുതരം

ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വർണ്ണ വജ്ര ആഭരണങ്ങൾകണ്ടെത്തിയതായാണ് റിപ്പോർട്ട്.  നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.  12 സംസ്ഥാനങ്ങളിൽ നിരവധി മോഷണക്കേസിലെ പ്രതിയാണ്‌ അറസ്റ്റിലായ ഇർഫാൻ എന്നാണ് റിപ്പോർട്ട്.  

Also Read: ഈ രാജയോഗത്തിലൂടെ മെയ് മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ, ലഭിക്കും കിടിലം നേട്ടങ്ങൾ!

 

ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളും ഇവിടെ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പോലീസിന് കിട്ടിയിരുന്നു. വീടിന്റെ പിന്നാമ്പുറത്തെത്തിയ മോഷ്ടാവ് ജനലിന്റെ സ്ലൈഡിങ് ഡോര്‍ തകര്‍ത്താണ് അകത്തുകടന്നതെന്നാണ് റിപ്പോർട്ട്. ജോഷിയുടെ വീടിനെക്കുറിച്ച് ഇയാള്‍ക്ക് വിവരം ലഭിക്കാന്‍ തക്കവിധത്തില്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Also Read: ഈ രാശിക്കാർക്ക് ഒരു വർഷത്തേക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

 

അകത്തെ മുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും വജ്ര നെക്ലേസുകളും അടക്കമുളളവ ഇയാൾ മോഷ്ടിച്ചിരുന്നു.  കൂടാതെ മറ്റൊരു മുറിയില്‍ നിന്ന് കുറച്ച് പണവും ഇയാൾ എടുത്തിരുന്നു. വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്ക് പിന്നില്‍ കേരളത്തിന് പുറത്ത് നിന്നുള്ളവരാണോ ഒന്നില്‍ കൂടുതല്‍ പേര്‍ കൃത്യത്തിന് പിന്നിലുണ്ടോ എന്നീ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.  പ്രതിയെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളാണ്  സഹായിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News