Gold Theft Malappuram: ലോക്കറില്‍ സൂക്ഷിച്ച 2 കോടിയുടെ സ്വർണ്ണം കവർന്നു; കുടുംബം ദുബായിൽ

Malappuram Ponnani Gold Theft:  ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 12:39 PM IST
  • വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്
  • ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണമാണ് പോയത്
  • തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി
Gold Theft Malappuram: ലോക്കറില്‍ സൂക്ഷിച്ച 2 കോടിയുടെ സ്വർണ്ണം കവർന്നു; കുടുംബം ദുബായിൽ

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച.ലോക്കറില്‍ സൂക്ഷിച്ച 350 പവനോളം സ്വര്‍ണ്ണം കവര്‍ന്നതായി നിഗമനം.പൊന്നാനി ഐശ്വര്യ തീയറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച  മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്.

ശനിയാഴ്ച വൈകിയിട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പോട്ടിച്ച നിലയില്‍ കണ്ടത്.അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്.

തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.വിവരം അറിഞ്ഞ് ഉടമ രാജീവ് പുലര്‍ച്ചയോടെ നാട്ടിലെത്തും.കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമെ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരം ലഭിക്കുകയുള്ളു.മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ തിരൂര്‍ ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സുരക്ഷാ ക്യാമറകളുള്ള വീട്ടില്‍ നിന്ന് സിസിടിവിയുട ഡിവിആര്‍ അടക്കം മോഷ്ടാവ് കവര്‍ന്‌നതായാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News