Crime News: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; അഞ്ചുപേർക്ക് കുത്തേറ്റു; 2 പേരുടെ നില ഗുരുതരം

ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്. സംഭവം തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലായിരുന്നു അക്രമം 

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 08:32 AM IST
  • ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം
  • അഞ്ചുപേർക്ക് കുത്തേറ്റു
  • 2 പേരുടെ നില ഗുരുതരം
Crime News: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; അഞ്ചുപേർക്ക് കുത്തേറ്റു; 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്. സംഭവം തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലായിരുന്നു അക്രമം 

Also Read: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ

സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം, പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ, കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  ഇന്നലെ രാത്രി 11:30 ഓടെ ദേശീയ പാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ് ) ബിയർ പാർലറിലായിരുന്നു അക്രമം അരങ്ങേറിയത്. 

Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും പുരോഗതിയും!

ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.  ബർത്ത് ഡേ ആഘോഷിക്കാനെത്തിയവർ ഈ സമയം അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി തർക്കമുണ്ടായതാണ് സംഭവത്തിന് തുടക്കം.  തുടർന്നാണ് അഞ്ചുപേർക്ക് കുത്തേറ്റത്വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഏഴംഗ സംഘം രക്ഷപെട്ടു. പരിക്കേറ്റവരെ പോലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കുത്തേറ്റവരുടെയും കുത്തിയവരുടെയും ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടം പോലീസ് പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. അക്രമത്തിൽ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്കെട്ടിരിക്കുന്നത്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. 

Also Read: ഞായറാഴ്ച സൂര്യ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

 

മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തിലാണ്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിന് കാരണമായതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News