Crime News: പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാർ 

Murder News: മനോഹരനെ ബലമായി കാറിൻ്റെ പിൻസീറ്റിൽ പിടിച്ചു കയറ്റിയശേഷം വായിലും മൂക്കിലും പാക്കിംഗ് ടാപ്പ് ഒട്ടിച്ച് തട്ടിക്കൊണ്ടു പോയ ശേഷം മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം ഗുരുവായൂർ മമ്മിയൂരിൽ ഉപേക്ഷിച്ച് കാറുമായി കടന്നു കളയുകയുമായിരുന്നു. 

Written by - Ajitha Kumari | Last Updated : Apr 12, 2023, 07:50 AM IST
  • പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി
  • ശിക്ഷ ഏപ്രിൽ 17 ന് വിധിക്കും
  • സംഭവം നടന്നത് 2019 ഒക്ടോബർ 15 ന് പുലർച്ചെ ഒരു മണിയോടു കൂടിയായിരുന്നു
Crime News: പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാർ 

തൃശൂർ: പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ചളിങ്ങാട് കല്ലിപറമ്പിൽ അനസ്, വഴിയമ്പലം കുറ്റിക്കാടൻ സ്റ്റിയോ, കയ്പമംഗലം കുന്നത്ത് വീട്ടില്‍ അന്‍സാര്‍ എന്നിവരാണ് കേസിലെ പ്രതികൾ. ശിക്ഷ ഏപ്രിൽ 17 ന് വിധിക്കും. 

Also Read: Gold Smuggling: 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരിൽ യുവാവ് പിടിയില്‍

മൂന്നുപീടിക ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിൻ്റെ ഉടമയായ കോഴിപറമ്പിൽ മനോഹരനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണ് വിധി. ഇരിങ്ങാലക്കുട അഡീഷ്ണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് കെ എസ് രാജീവാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. സംഭവം നടന്നത് 2019 ഒക്ടോബർ 15 ന് പുലർച്ചെ ഒരു മണിയോടു കൂടിയായിരുന്നു.  വഴിയമ്പലത്തെ പെട്രോൾ പമ്പിൽ നിന്നും മനോഹരൻ കാറിൽ കയറി വീട്ടിലേക്ക് പോകുന്ന നേരത്ത് അകമ്പാടത്ത് വെച്ച് രണ്ടാം പ്രതി അൻസാർ ഓടിച്ചിരുന്ന ബൈക്ക് മനോഹരൻ്റെ കാറിൽ ഇടിക്കുകയായിരുന്നു.  ഇടിച്ചുടനെ പുറത്തിറങ്ങിയ മനോഹരനെ ബലമായി കാറിൻ്റെ പിൻസീറ്റിൽ പിടിച്ചു കയറ്റി മനോഹരൻ്റെ വായിലും മൂക്കിലും പാക്കിംഗ് ടാപ്പ് ഒട്ടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Also Read: Budhaditya Yoga 2023: ഈ 3 രാശിക്കാരുടെ സമയം തെളിയാൻ ഇനി 3 ദിവസം മാത്രം! 

ശേഷം പ്രതികൾ വഴിയിൽ വെച്ച് മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം ഗുരുവായൂർ മമ്മിയൂരിൽ ഉപേക്ഷിച്ച് കാറുമായി കടന്നു കളയുകയുമായിരുന്നു.  തുടർന്ന് ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ സി പ്രേമാനന്ദ കൃഷ്ണൻ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇയാളുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ കേസ് അന്വേഷണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് ഏറ്റെടുക്കുകയുമുണ്ടായി.  അന്വേഷണത്തിൽ മനോഹരൻ ഉപയോഗിച്ചിരുന്ന കാർ മലപ്പുറം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.  കൂടാതെ അതിന്റെ പിറ്റേ ദിവസം പെരുമ്പിലാവ് സ്വകാര്യ ആശുപത്രി പരിസരത്തുനിന്നും പോലീസ് പ്രതികളെ പിടികൂടുകയും ചെയ്‌തു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ല അതുകൊണ്ടുതന്നെ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News