Kannur Central Prison: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഹാഷിഷ് ഓയിലും മൊബൈൽ ഫോണും പിടികൂടി

Drugs Seized: ഇതിനിടയിൽ കഴിഞ്ഞ ദിവസം ജയില്‍ ചാടിയ ലഹരിമരുന്ന്‌ കേസിലെ പ്രതിയെ ഇനിയും പിടികിട്ടിയിട്ടില്ല. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നും മൊബൈലും പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2024, 07:00 AM IST
  • കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും പിടികൂടി
  • കാപ്പ കേസില്‍ തടവിലായ പ്രതി സുമേഷില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്
  • ഹോമിയോ മരുന്നിന്റെ കുപ്പിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്
Kannur Central Prison: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഹാഷിഷ് ഓയിലും മൊബൈൽ ഫോണും പിടികൂടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും പിടികൂടിയാതായി റിപ്പോർട്ട്. കാപ്പ കേസില്‍ തടവിലായ പ്രതി സുമേഷില്‍ നിന്നാണ് ഹോമിയോ മരുന്നിന്റെ കുപ്പിയില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് ഓയില്‍ പിടികൂടിയത്.  കൂടാതെ ആറ്, ഏഴ് ബ്ലോക്കുകളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Also Read: വധശ്രമ കേസിൽ കീഴടങ്ങാൻ എത്തിയ പ്രതി കുഴഞ്ഞുവീണു; ആത്മഹത്യ ശ്രമത്തിനും കേസ്

ഇതിനിടയിൽ കഴിഞ്ഞ ദിവസം ജയില്‍ ചാടിയ ലഹരിമരുന്ന്‌ കേസിലെ പ്രതിയെ ഇനിയും പിടികിട്ടിയിട്ടില്ല. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നും മൊബൈലും പിടികൂടിയത്. കഞ്ചാവടക്കമുള്ള ലഹരിമരുന്നുകള്‍ നേരത്തെ ജയിലിനുള്ളില്‍ നിന്ന് പിടിച്ചെടുത്തിരുന്നുവെങ്കിലും ഇതാദ്യമായാണ് ഹാഷിഷ് ഓയില്‍ പോലുള്ള ലഹരി മരുന്ന് ഇവിടെ നിന്നും പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News