Father Kills Son : അശ്ലീല വീഡിയോ കണ്ട മകനെ വിഷം നൽകി പിതാവ് കൊലപ്പെടുത്തി

Porn Crime News : കൊലപാതകം മറച്ച് വെക്കാൻ മകന്റെ മൃതദേഹം ഓടയ്ക്കുള്ളിൽ തള്ളുകയായിരുന്നു പിതാവ്

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 09:39 PM IST
  • മഹരാഷ്ട്രയിൽ സോലാപൂരിലാണ് സംഭവം നടന്നരിക്കുന്നത്
Father Kills Son : അശ്ലീല വീഡിയോ കണ്ട മകനെ വിഷം നൽകി പിതാവ് കൊലപ്പെടുത്തി

മുംബൈ : അശ്ലീല വീഡിയോ കണ്ടതിന് മകൻ വിഷം നൽകി പിതാവ് കൊന്നു. മഹരാഷ്ട്രയിൽ സോലാപൂരിലാണ് സംഭവം നടന്നരിക്കുന്നത്. 14കാരനായ മകൻ തന്റെ മൊബൈലിൽ സ്ഥിരമായി അശ്ലീല വീഡിയോ കാണുന്നുണ്ടെന്നും ഇതെ തുടർന്ന് സ്കൂളിൽ നിന്നും നിരവധി തവണ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് വിഷം നൽകി കൊലപ്പെടുത്തിയത്. സോലപൂർ നഗരത്തിൽ തയ്യൽ ജീവനക്കാരൻ വിജയ് ബട്ടുവാണ് കൊലപാതകം നടത്തിയത്.

കൊലയ്ക്ക് ശേഷം വിജയ് കാര്യം ഭാര്യയിൽ നിന്നും പോലീസിൽ നിന്നും മറച്ചുവെച്ച്. അശ്ലീല വീഡിയോ കണ്ടതിന് മകനെ ശകാരിച്ചുയെന്നും തുടർന്ന് കാണാനില്ലയെന്നുമാണ് വിജയ് ആദ്യം ഭാര്യയോടും പറഞ്ഞത്. തുടർന്ന് ഭാര്യ സ്റ്റേഷനിൽ എത്തി മകൻ കണ്മാനില്ലയെന്ന് പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് 14കാരന്റെ ഓടയിൽ നിന്നും കണ്ടെത്തിയത്. 

ALSO READ : Madurai Crime: വിവാഹമോചിതയായ സഹോദരിയെയും കാമുകനെയും വെട്ടിക്കൊന്ന് തലവെട്ടിമാറ്റി യുവാവ്

ശേഷം പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പിതാവ് നിസഹകരണം കാണിച്ചതോടെയാണ് പോലീസിന് വിജയിയുടെ മേൽ സംശയം തോന്നിയത്. തുടർന്ന് അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വിജയ് കുറ്റം സമ്മതിക്കുകയായിരുന്നു. പഠന ശ്രദ്ധിക്കാതെ മകൻ സ്ഥിരമായ അശ്ലീല വീഡിയോ കാണുകയാണെന്നും. ഇത് തുടർന്ന് നിരന്തരമായി സ്കൂളിൽ നിന്നും പരാതി ലഭിച്ചു. വിജയ് മറ്റ് കുട്ടികളെയും ശല്യം ചെയ്യുന്നതായിട്ടാണ് പരാതി. ഇതെ തുടർന്ന് താൻ ഭയങ്കരമായ അസ്വസ്ഥനായിയെന്നും മകന്റെ പെരുമാറ്റം തന്നെ വല്ലാതെ ദേഷ്യം ഉണ്ടാക്കിയെന്നും പിതാവ് പോലീസിനോട് പറഞ്ഞു.

ജനുവരി 13നാണ് കൃത്യം നടക്കുന്നത്. ബൈക്കിൽ മകനെ മറ്റൊരുടത്തേക്ക് കൊണ്ടുപോകുകയും അവിടെ ശീതളപാനിയത്തിൽ സോഡിയം നൈട്രേറ്റ് ചേർത്ത് നൽകുകയും ചെയ്തു. ഈ പാനീയം കുടിച്ച് 14കാരൻ അബോധാവസ്ഥയിൽ ആകുകയായിരുന്നു. തുടർന്ന് വിജയ് മകൻ ഓടയിൽ തള്ളി അവിടെ നിന്നും കടന്നുകളഞ്ഞു. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡ് ചെയ്യുകയും ചെയ്തു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News