MDMA Seized: തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 56.65 ഗ്രാം എംഡിഎംഎ

MDMA Seized: തൃശ്ശൂര്‍ കൂർക്കഞ്ചേരി ഭാഗത്തുവെച്ചാണ് കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ എംഡിഎംയുമായി എക്സെെസ് കസ്റ്റഡിയിലെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 01:33 PM IST
  • തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട
  • ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 56.65 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
  • എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ പി.ജുനൈദിൻ്റ നേതൃത്വത്തിലായിരുന്നു റെയ്ഡ്
MDMA Seized: തൃശൂരിൽ വൻ  മയക്കുമരുന്ന് വേട്ട; പിടികൂടിയത് 56.65 ഗ്രാം എംഡിഎംഎ

തൃശൂർ: തൃശ്ശൂരില്‍ എക്സെെസിന്‍റെ വന്‍ മയക്കുമരുന്ന് വേട്ട.  നഗരത്തിലെ ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 56.65 ഗ്രാം മാരക മരുന്നായ എംഡിഎംഎയാണ് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ പി.ജുനൈദിൻ്റ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.  

Also Read: Murder Attempt: ഭാര്യയേയും ഭാര്യാ മാതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനെ തിരഞ്ഞ് പോലീസ്

നേരത്തെ എംഡിഎംഎയുമായി പിടിയിലായ കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്  നടത്തിയത്. സംഭവത്തിൽ തൃശ്ശൂർ വെങ്ങിണിശ്ശേരി സ്വദേശി ശരത്ത്, അമ്മാടം സ്വദേശി ഡിനോയുമാണ് ടൂറിസ്റ്റ് കേന്ദ്രം ലക്ഷ്യമാക്കി മയക്കുമരുന്ന് വ്യാപാരം നടത്തുന്നത്. എക്സൈസ് സംഘം എത്തിയപ്പോഴേക്കും  ഇവർ കടന്നു കളഞ്ഞു. 

Also Read: ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ

 

തൃശ്ശൂര്‍ കൂർക്കഞ്ചേരി ഭാഗത്തുവെച്ചാണ് കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ എംഡിഎംയുമായി എക്സെെസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശരത്തും,  ഡിനോയും നഗരത്തിലെ ഹോട്ടലില്‍ കാലങ്ങളായി മുറിയെടുത്ത്  ആവശ്യക്കാർക്ക്  മയക്കുമരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് നൽകിയത്. ഇതിന്‍റെ  അടിസ്ഥാനത്തിലാണ്  ഇരുവരും താമസിച്ചിരുന്ന മുറി എക്സെെസ് പരിശോധിക്കാനെത്തിയത്. ഇതിനിടയിൽ എക്സെെസ് എത്തുമെന്ന വിവരം അറിഞ്ഞ പ്രതികള്‍ മുറിപൂട്ടി കടന്നുകളഞ്ഞു. മുറിയില്‍ നടത്തിയ പരിശോധനയില്‍  56.65 ഗ്രാം MDMA യും, ചില്ലറ വില്പനയ്ക്കായി ഉപയോഗിച്ച വെയിംഗ് മെഷീൻ, മൂന്നു ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ ചില്ലു ഗ്ലാസ്സ്, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ, MDMA സുക്ഷിച്ചിരുന്ന ലതർ ബാഗ് എന്നിവ സംഘം കണ്ടെടുത്തു. 

Also Read: ശുക്രനും വ്യാഴവും ചേർന്ന് ഗൃഹ ലക്ഷ്മി യോഗം; ഈ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!

 

മാത്രമല്ല മയക്കു മരുന്നുകള്‍ കച്ചവടം നടത്തിയതിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയും മുറിയില്‍ നിന്നും  ലഭിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശനകുമാർ പ്രിവന്റ്റ്റീവ് ഓഫീസർമാരായ  K.S. ഗിരീഷ്, M.M. മനോജ്, ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസർ സുനിൽ ദാസ്, സിവിൽ എക്സൈസ്  ഓഫീസർമാരായ V M ഹരീഷ്, സനീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻ ദാസ് എന്നിവരും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News