Ujjain Rape: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഒരു ഓട്ടോ ഡ്രൈവറടക്കം 5 പേര്‍ കസ്റ്റഡിയിൽ

Ujjain Rape Case: പീഡനത്തിനിരയായി അതിക്രമികളില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി രക്തംവാർന്ന നിലയിൽ അര്‍ദ്ധ നഗ്നയായി സഹായംതേടി 8 കിലോമീറ്ററോളം നടന്നതായി സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 05:26 PM IST
  • ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഒരു ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 5 പേരെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു.
Ujjain Rape: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഒരു ഓട്ടോ ഡ്രൈവറടക്കം 5 പേര്‍ കസ്റ്റഡിയിൽ

Ujjain Rape: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഒരു ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 5 പേരെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു 

സംഭവത്തില്‍ സംശയം തോന്നുന്നവരെ ചോദ്യം ചെയ്തു വരികയാണ്‌. പെൺകുട്ടി സത്‌ന സ്വദേശിയാണ്, ഇരയുടെ മാതാപിതാക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്, ഉജ്ജയിൻ എസ്പി സച്ചിൻ ശർമ Zee ന്യൂസിനോട് പറഞ്ഞു. 

Also Read:  Young India OR Old India? ഇന്ത്യയില്‍ യുവാക്കളുടെ എണ്ണം കുറയുന്നു!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് 
 
ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. പീഡനത്തിനിരയായി അതിക്രമികളില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി രക്തംവാർന്ന നിലയിൽ അര്‍ദ്ധ നഗ്നയായി സഹായംതേടി 8 കിലോമീറ്ററോളം നടന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി പലരോടും സഹായം അപേക്ഷിക്കുന്നത് കാണാം. എന്നാല്‍ ആരും ആ പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായില്ല എന്നതാണ് വസ്തുത. ഇതിനെതിരെ കടുത്ത ജനരോക്ഷം ഉയര്‍ന്നിരുന്നു. വൻ ജനരോഷത്തിനിടയിൽ, ഞെട്ടിക്കുന്ന ഈ കുറ്റകൃത്യം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

Also Read:  Harvest Moon: ഇന്ന് രാത്രിയില്‍ ആകാശത്ത് കാണാം ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പർമൂൺ!!  

പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ബുധനാഴ്ച വിദഗ്ധ ഡോക്ടർമാരുടെ സംഘം പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി, അവളുടെ നില ഗുരുതരമാണെങ്കിലും സ്ഥിരതയുള്ളതാണ് എന്നാണ് റിപ്പോര്‍ട്ട്. 

ഭയാനകമായ ഉജ്ജയിൻ ബലാത്സംഗ സംഭവത്തെക്കുറിച്ച്..... 
 
01 - ഉജ്ജയിന്‍ ജില്ലയിലെ മഹാകാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മുരളിപുര പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി  

02 - രക്തത്തിൽ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു, പോലീസ്  സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു, അവിടെ വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചു.

03 - വൻ ജനരോഷത്തിനിടയിൽ, ഞെട്ടിക്കുന്ന കുറ്റകൃത്യം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിട്ടുണ്ടെന്നും 5 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എംപി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

04 - സത്‌ന ജില്ലയിൽ നിന്നുള്ള പെൺകുട്ടിയാണ്, അവളുടെ മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടു.

05 - ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില തൃപ്തികരമാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അവളുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നു.

06 - ഉജ്ജയിൻ നഗരത്തിലെ ഒരു തെരുവിലൂടെ ചോരയില്‍ കുളിച്ച് അര്‍ദ്ധ നഗ്നയായി നടക്കുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

07 - പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മഹാകാൽ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, സംഭവത്തെക്കുറിച്ച് അന്വേഷണം തീവ്രമായി നടക്കുന്നു.

08 - അതിനിടെ, ഇരയ്ക്ക് ഒരു കോടി രൂപ ധനസഹായം നൽകണമെന്നും കേസിലെ പ്രതികൾക്ക് സാധ്യമായ ഏറ്റവും ശക്തമായ ശിക്ഷ നൽകണമെന്നും മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷന്‍ കമൽനാഥ് ആവശ്യപ്പെട്ടു.

09 - സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷം. 

10 - ഉജ്ജയിന്‍  സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് (TMC) സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു, ബിജെപി നേതാക്കളുടെ പ്രസംഗങ്ങളിൽ സ്ത്രീ ശാക്തീകരണ വിഷയം പ്രത്യേക വിഷയമാണ്‌ എങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് അനുദിനം വര്‍ദ്ധിക്കുകയാണ് എന്നും TMC ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News