Tea For Diabetic Persons | പ്രമേഹ രോഗികൾക്ക് ചായകുടിക്കാം, എല്ലാമല്ല, പകരം...

Diabetic Tea Options: പാൽ, പഞ്ചസാര എന്നിവ ചേരുന്നതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ പ്രമേഹ രോഗികൾക്ക് ചായ കുടിക്കാം എങ്ങനെയാണെന്നല്ലെ ഇനി പറയുന്നതാണ് വഴി. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2024, 09:56 AM IST
  • പ്രമേഹ നിയന്ത്രണത്തിന് ബെസ്റ്റാണ് കറുവപ്പട്ട ചായ
  • ഉലുവ ചായയാണ് മറ്റൊരു മികച്ച ഓപ്ഷൻ
  • അയമോദകം ദഹനം മെച്ചപ്പെടുത്തുന്ന ഒന്ന് കൂടിയാണ്
Tea For Diabetic Persons | പ്രമേഹ രോഗികൾക്ക് ചായകുടിക്കാം, എല്ലാമല്ല, പകരം...

രാവിലെയും രാത്രിയിലുമുള്ള ഭക്ഷണം എപ്പോഴും ശ്രദ്ധാ പൂർവ്വം കഴിക്കേണ്ടവരാണ് പ്രമേഹ രോഗികൾ. ഇങ്ങനെ വേണം പഞ്ചസാരയുടെ അളവ് നിലനിർത്താൻ. ഇത്തരത്തിൽ പ്രേമഹ രോഗികൾ ഒഴിവാക്കി നിർത്തേണ്ടുന്ന ഒന്നാണ് ചായ. പാൽ, പഞ്ചസാര എന്നിവ ചേരുന്നതിനാൽ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ പ്രമേഹ രോഗികൾക്ക് ചായ കുടിക്കാം എങ്ങനെയാണെന്നല്ലെ ഇനി പറയുന്നതാണ് വഴി. 

1. ഗ്രീൻ ടീ

പ്രമേഹരോഗികൾക്കുള്ള  ആരോഗ്യകമായ ചായകളിൽ ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിലെ പോളിഫെനോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും . ഇത് മാത്രമല്ല, ഗ്രീൻ ടീയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും.

2. കറുവപ്പട്ട ചായ

പ്രമേഹ നിയന്ത്രണത്തിന് ബെസ്റ്റാണ് കറുവപ്പട്ട ചായ . രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട സഹായിക്കും. കറുവപ്പട്ട ചായ ഉണ്ടാക്കാൻ, ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു കറുവപ്പട്ട ഇട്ടു കുറച്ചു നേരം മൂടി വെച്ചാൽ മതി 

3. ഉലുവ ചായ

പ്രമേഹ രോഗികൾക്ക് ഉലുവ ചായയാണ് മറ്റൊരു മികച്ച ഓപ്ഷൻ. ഉലുവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും. ഉലുവ ചായ ഉണ്ടാക്കാൻ, ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു സ്പൂൺ ഉലുവ ചേർത്ത് 10 മിനിറ്റ് മൂടി വയ്ക്കുക. രുചിക്കായി നാരങ്ങ നീരും ചേർക്കാം.

4. അയമോദക ചായ

അയമോദകം ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും . അത്തരമൊരു സാഹചര്യത്തിൽ, ഇതുണ്ടാക്കാൻ, ഒരു കപ്പ് ചൂടുവെള്ളത്തിൽ നാലിലൊന്ന് സ്പൂൺ അയമോദം ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. അൽപം തണുത്തതിന് ശേഷം അരിച്ച് കുടിക്കാം.

5. തുളസി ചായ

ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണ് തുളസി ചായ. ഇതിന് നിരവധി പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുമുണ്ട്. തുളസി ഇലകൾക്ക് ഹൈപ്പോഗ്ലൈസമിക് ഇഫക്റ്റുകൾ ഉണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇതിന് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുറച്ച് തുളസി ഇല ചേർത്ത് 5 മിനിറ്റ് മൂടി വയ്ക്കുക. രുചിക്കായി കുറച്ച് തേൻ ചേർക്കാം.

ശ്രദ്ധിക്കാം

ഈ ചായകൾക്ക് പഞ്ചസാരയോ തേനോ ചേർക്കുന്നത് ഒഴിവാക്കുക. കറുവാപ്പട്ടയോ ഏലയ്ക്കയോ ചേർക്കാം. ഏതെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ എല്ലായ്പ്പോഴും ഡോക്ടറെ സമീപിക്കുക. ഇതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ഡോക്ടറുടെ ഉപദേശം എന്നിവ പാലിക്കേണ്ടതും പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News