Coconut Water Benefits: ദിവസവും രാവിലെ കരിക്കിന്‍ വെള്ളം കുടിച്ചാലോ? അറിയാം ആരോഗ്യ ഗുണങ്ങള്‍

  സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ സഹായകമായ പ്രകൃതിയുടെ വരദാനമാണ് കരിക്കിന്‍ വെള്ളം. ധാരാളം ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങള്‍ക്കും ഔഷധമാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 01:24 AM IST
  • ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
Coconut Water Benefits: ദിവസവും രാവിലെ കരിക്കിന്‍ വെള്ളം കുടിച്ചാലോ? അറിയാം ആരോഗ്യ ഗുണങ്ങള്‍

Coconut Water Benefits:  സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ സഹായകമായ പ്രകൃതിയുടെ വരദാനമാണ് കരിക്കിന്‍ വെള്ളം. ധാരാളം ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങള്‍ക്കും ഔഷധമാണ്.  

പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. അതിനാല്‍ തന്നെ കരിക്കിൻ വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല. കരിക്കിന്‍ വെള്ളം ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുക മത്രമല്ല, സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. 

Also Read:  Amla Benefits: ശരീരഭാരം കുറയ്ക്കാം, ആരോഗ്യത്തിനും നിത്യ യൗവനത്തിനും നെല്ലിക്ക

കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ്‌  

കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും വിശപ്പ് കൃത്യമാകാനും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാകാനും സഹായിക്കും. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ശരീരത്തിന്‍റെ ഉന്മേഷം തിരിച്ചെടുക്കാനും ക്ഷീണം മാറ്റാനും കഴിയുന്ന നല്ല എനര്‍ജി ഡ്രിങ്കാണിത്.  ദഹന സംന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളം മികച്ചതാണ്.
 
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. മലബന്ധം , നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം.  തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.

ദന്ത പ്രശ്‌നങ്ങള്‍ തടയാന്‍ കരിക്കിന്‍ വെള്ളം മികച്ചതാണ്. മോണകളെയും പല്ലുകളെയും അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇത് സഹായിക്കും.

ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കണം.

ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

കരിക്കിന്‍ വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുന്നത് മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. 

കിഡ്‌നി ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാണ് കരിക്കിന്‍ വെള്ളം.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News