Hair fall: അമിതമായ മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ചില പൊടിക്കൈകൾ ഇതാ..

Tips to prevent hair loss: ബാഹ്യ പരിചരണത്തിനൊപ്പം മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങൾ കഴിക്കുന്നതും പ്രധാനമാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 11:47 AM IST
  • മുളപ്പിച്ച ധാന്യങ്ങളിലുള്ള അമിനോ ആസിഡുകൾ മുടിക്ക് ഗുണം ചെയ്യും.
  • കെമിക്കൽ അടങ്ങിയ ഷാംപൂകൾ മാത്രമേ നമ്മുടെ മുടിക്ക് കേടുപാടുകൾ വരുത്തൂ.
  • കുളിച്ചതിന് ശേഷം ബലമായി തല തോർത്തി മുടി ഉണക്കാൻ പാടില്ല.
Hair fall: അമിതമായ മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ചില പൊടിക്കൈകൾ ഇതാ..

ഒരാളുടെ സൗന്ദര്യത്തിൽ മുടിയുടെ പ്രാധാന്യം വളരെ വലുതാണ്. മുടിയുടെ വളർച്ച എപ്പോഴും ജീനുകളെയും പോഷകാഹാരത്തെയും പരിചരണത്തെയുമെല്ലാം ആശ്രയിച്ചിരിക്കുന്നു. മുടിയുടെ ഭംഗി നിലനിർത്താൻ സ്ത്രീകൾ പല ശ്രമങ്ങളും നടത്താറുണ്ട്. മുടിക്ക് വേണ്ടത്ര പരിചരണം നൽകാത്തതിനാലും രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നതിനാലും ചിലർക്ക് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. 

ചില ശീലങ്ങൾ പാലിക്കുന്നതിലൂടെ നമുക്ക് ആരോഗ്യകരമായ രീതിയിൽ മുടിയുടെ വളർച്ച ഉറപ്പാക്കാം. നമ്മുടെ ശരീരത്തിന് പോഷണം ആവശ്യമുള്ളതു പോലെ മുടിയ്ക്കും അത് ആവശ്യമാണ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കണം. മുടിയുടെ ആരോഗ്യത്തിന് നിങ്ങൾ പഴങ്ങൾ, ഗ്രീൻ സലാഡുകൾ, പച്ചക്കറികൾ, തൈര്, ബീൻസ്, കടല, പയർവർഗ്ഗങ്ങൾ, മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുക.  

ALSO READ: പ്രണയബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം, ഇതൊന്ന് പരീക്ഷിക്കൂ....

മുളപ്പിച്ച ധാന്യങ്ങളിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ഗുണം ചെയ്യും. ആരോഗ്യകരമായ ഭക്ഷണക്രമം, ദൈനംദിന വ്യായാമം, സമ്മർദ്ദമില്ലായ്മ, മതിയായ ഉറക്കം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ മുടി വളർച്ചയ്ക്ക് വളരെയധികം സഹായകമാണ്. ഷാംപൂ ചെയ്യുന്നത് എപ്പോഴും മുടിക്ക് ഹാനികരമല്ല. കെമിക്കൽ അടങ്ങിയ ഷാംപൂകൾ മാത്രമേ നമ്മുടെ മുടിക്ക് കേടുപാടുകൾ വരുത്തൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എണ്ണ തേച്ച് തല കഴുകുന്നവർക്ക് തലയോട്ടിയിൽ എണ്ണമയം കൂടുതലായി അനുഭവപ്പെട്ടാൽ നാരങ്ങാനീര് ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

തലയിൽ ഷാംപൂ സ്‌ക്രബ് ചെയ്‌ത് കുളിച്ചതിന് ശേഷം ബലമായി തല തോർത്തി മുടി ഉണക്കാൻ പാടില്ല. കുളിച്ചതിന് ശേഷം മുടിയിൽ നിന്ന് ഈർപ്പം ആഗിരണം ചെയ്യാൻ ടവൽ തലയിൽ കുറച്ച് സമയം വെയ്ക്കുക. മുടി ഉണങ്ങിക്കഴിഞ്ഞാൽ വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ സാവധാനം ചീകുക. മുടി ഇത്തരത്തിൽ സ്വാഭാവികമായി ഉണങ്ങുന്നതാണ് ഗുണകരം. ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

തലയോട്ടിയിൽ എണ്ണ പുരട്ടിയ ശേഷം നേരിയ രീതിയിൽ മസാജ് ചെയ്യുന്നത് മുടിയുടെ വേരുകളിലേക്കുള്ള രക്തയോട്ടത്തെ ഉത്തേജിപ്പിക്കും. അതേസമയം, തലയിൽ ശക്തമായി മസാജ് ചെയ്യുന്നത് ഒഴിവാക്കണം. ചൂടുള്ള എണ്ണ മുടിയിലും തലയോട്ടിയിലും പുരട്ടണം. ചൂടുള്ള എണ്ണ പുരട്ടുന്നത് മുടി വളർച്ചയ്ക്കും മുടിയുടെ പല പ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ്. ശുദ്ധമായ വെളിച്ചെണ്ണ ചൂടാക്കി മുടിയിൽ പുരട്ടുക. എന്നിട്ട് ഒരു ചൂടുള്ള ടവൽ തലയിൽ വയ്ക്കുക. അതിനുശേഷം കെമിക്കൽ കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷണർ പുരട്ടാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News