Premature Greying: അകാല നര കുറയ്ക്കാൻ ഇനി കളറടിക്കേണ്ട! ഈ 5 ഭക്ഷണങ്ങൾ കഴിച്ചാൽ മതി

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഡാർക്ക് ചോക്ലേറ്റ് അകാല നര നിയന്ത്രിക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 10:30 AM IST
  • അകാല നര കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് ആണ് ബെസ്റ്റ്.
  • ഡാർക്ക് ചോക്ലേറ്റിന് കയ്പ്പുള്ളത് പലർക്കും ഇഷ്ടമല്ല.
  • പക്ഷേ ഇത് കഴിക്കുന്നത് അകാല നര ഒഴിവാക്കാൻ സഹായിക്കും.
Premature Greying: അകാല നര കുറയ്ക്കാൻ ഇനി കളറടിക്കേണ്ട! ഈ 5 ഭക്ഷണങ്ങൾ കഴിച്ചാൽ മതി

നരച്ച മുടി വാർദ്ധക്യത്തിന്റെയും ബുദ്ധിയുടെയും അടയാളമായി കണക്കാക്കപ്പെടുന്നു. എന്നാൽ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കാൻ തുടങ്ങുമ്പോൾ അത് ചിലർക്ക് പ്രശ്‌നമാകും. മുടി കളർ ചെയ്യുന്നത് എല്ലായ്പ്പോഴും ഒരു പ്രതിവിധിയല്ല. നിരന്തരം കളർ ഉപയോ​ഗിക്കുന്നത് മുടിക്ക് ചീത്തയാണ്. ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി മുടിയുടെ അകാല നര കുറയ്ക്കാൻ സാധിക്കും...

ഡാർക്ക് ചോക്ലേറ്റ് - ചോക്ലേറ്റ് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ അകാല നര കുറയ്ക്കാൻ മധുരമുള്ള ചോക്ലേറ്റ് അല്ല, ഡാർക്ക് ചോക്ലേറ്റ് ആണ് ബെസ്റ്റ്. ഡാർക്ക് ചോക്ലേറ്റിന് കയ്പ്പുള്ളത് പലർക്കും ഇഷ്ടമല്ല. പക്ഷേ ഇത് കഴിക്കുന്നത് അകാല നര ഒഴിവാക്കാൻ സഹായിക്കും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാമിത്. ഡാർക്ക് ചോക്ലേറ്റിൽ ചെമ്പും അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് കറുപ്പ് നിറം നൽകുന്ന മെലാനിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.

പച്ച ഇലക്കറികൾ - പച്ച ഇലക്കറികൾ, കാബേജ്, ബ്രൊക്കോളി, ചീര, കോളിഫ്ലവർ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിൽ ഫോളേറ്റ്, ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ എന്നിവയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

സോയാബീൻസ് - സസ്യാധിഷ്ഠിത ഭക്ഷണക്രമം ഇഷ്ടപ്പെടുന്നവർ പ്രോട്ടീന് പകരമായി ഉപയോഗിക്കുന്ന ഒന്നാണ് സോയാബീൻസ്. പ്രോട്ടീനുകൾക്ക് പുറമേ, സോയാബീൻ മറ്റ് പോഷകങ്ങളാലും സമ്പന്നമാണ്. മാത്രമല്ല മുടിയുടെ അകാല നരയ്ക്ക് കാരണമാകുന്ന റാഡിക്കലുകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.

Also Read: Pregnancy Diet: ​ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുക; ഈ അവശ്യപോഷകങ്ങൾ അതിപ്രധാനം

മുട്ട - മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി നല്ല ആരോഗ്യത്തോടെ നിലനിർത്താൻ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ബി 12ഉം ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12 ന്റെ കുറവ് അകാല നരയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുട്ട മുഴുവനായും പതിവായി കഴിക്കുന്നത് ഈ കുറവ് നികത്താനും മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കാനും സഹായിക്കും.

കൂൺ - ചെമ്പിന്റെ അഭാവം മെലാനിൻ ഉൽപാദനത്തെ തടയും. ഇത് ആത്യന്തികമായി മുടി നരയ്ക്കുന്നതിന് കാരണമാകും. കൂണിൽ ചെമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അങ്ങനെ മെലാനിൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുകയും അതുവഴി മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News