Vitamin D: ശൈത്യകാലത്ത് വൈറ്റമിൻ ഡിയുടെ അളവ് എങ്ങനെ വർധിപ്പിക്കാം? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

Vitamin D Deficiency Symptoms: ശൈത്യകാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നത് വളരെ പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 7, 2024, 11:43 PM IST
  • ആരോഗ്യകരമായ ജീവിതശൈലിയിൽ വ്യായാമം പ്രധാനമാണ്
  • വ്യായാമം ശരീരത്തെയും മനസിനെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു
  • ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാൻ ഇത് സഹായിക്കുന്നു
Vitamin D: ശൈത്യകാലത്ത് വൈറ്റമിൻ ഡിയുടെ അളവ് എങ്ങനെ വർധിപ്പിക്കാം? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

ക്ഷീണം, പേശി വേദന എന്നിവ ഏതെങ്കിലും വൈറ്റമിൻ കുറവിന്റെ ലക്ഷണങ്ങളായിരിക്കാം. വിറ്റാമിൻ ഡി അതിലൊന്നാണ്. വൈറ്റമിൻ ഡിയുടെ അഭാവം നിരവധി പേരെ ബാധിക്കുന്നു. വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ സ്രോതസ്സാണ് സൂര്യപ്രകാശം ഏൽക്കുന്നത്.

വൈറ്റമിൻ ഡി വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? വൈറ്റമിൻ ഡിക്ക് നിരവധി പ്രധാന പ്രവർത്തനങ്ങൾ ഉണ്ട്. ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം നിയന്ത്രിക്കുക എന്നതാണ്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും വികാസത്തിനും വൈറ്റാമിൻ ഡി ലഭിക്കേണ്ടത് പ്രധാനമാണ്.

രോഗപ്രതിരോധ സംവിധാനത്തെയും ന്യൂറോ മസ്കുലർ സിസ്റ്റത്തെയും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ശൈത്യകാലത്ത്, സൂര്യപ്രകാശം എല്ലായ്പ്പോഴും ലഭിക്കില്ല. ഈ സമയങ്ങളിൽ എങ്ങനെ കൂടുതൽ വിറ്റാമിൻ ഡി ലഭിക്കും? ശൈത്യകാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നത് വളരെ പ്രധാനമാണ്.

സന്തുലിതമായ സൂര്യപ്രകാശം: സൂര്യപ്രകാശം അമിതമായി എക്സ്പോഷർ ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ട് ചർമ്മ കാൻസറിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്, എന്നാൽ നിങ്ങളുടെ ശരീരത്തിന് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ അൽപം സൂര്യപ്രകാശം ഏൽക്കുന്നത് ​ഗുണം ചെയ്യും. പഠനങ്ങൾ പ്രകാരം വിറ്റാമിൻ ഡി ധാരാളമായി ലഭിക്കാൻ 15-20 മിനിറ്റ് സൂര്യപ്രകാശം ഏറ്റാൽ മതിയാകും.

ചിട്ടയായ വ്യായാമം: ആരോഗ്യകരമായ ജീവിതശൈലിയിൽ വ്യായാമം പ്രധാനമാണ്. വ്യായാമം ശരീരത്തെയും മനസിനെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

മുട്ട, സീ ഫുഡ് എന്നിവ കഴിക്കുക: ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് മുട്ട, കടൽവിഭവങ്ങൾ എന്നിവ. കൂടാതെ, പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഇവ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കൂൺ, സോയ, എള്ള് വിത്തുകൾ എന്നിവ കഴിക്കുക: സസ്യാധിഷ്ഠിത വിറ്റാമിൻ ഡിയുടെ നല്ല ഉറവിടങ്ങളാണ് കൂൺ, സോയ, എള്ള് വിത്തുകൾ എന്നിവ. വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഈ ഭക്ഷണങ്ങളുടെ ഉപഭോ​ഗം വർധിപ്പിക്കണം.

മഗ്നീഷ്യം കഴിക്കുന്നത് വർധിപ്പിക്കുക: എല്ലുകളുടെ വളർച്ച മികച്ചതാക്കാൻ കാത്സ്യം, ഫോസ്ഫേറ്റ് ഹോമിയോസ്റ്റാസിസ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡിയെ സജീവമാക്കാൻ മഗ്നീഷ്യം സഹായിക്കുന്നു. അതിനാൽ, ശുപാർശ ചെയ്യുന്ന അളവിൽ മഗ്നീഷ്യം കഴിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണ സ്രോതസ്സുകൾ: ബദാം, വാഴപ്പഴം, ബീൻസ്, ബ്രൊക്കോളി, കശുവണ്ടി, മുട്ടയുടെ മഞ്ഞക്കരു, പച്ച പച്ചക്കറികൾ, കൂൺ, ഓട്സ്, മത്തങ്ങ വിത്തുകൾ തുടങ്ങിയവ വിറ്റാമിൻ ഡിയുടെ ഭക്ഷണ സ്രോതസ്സുകളാണ്.

വൈറ്റമിൻ ഡി സപ്ലിമെന്റുകൾ: വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് സഹായകമായേക്കാം, എന്നാൽ ഇത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News