Breakfast Importance: പ്രഭാതഭക്ഷണം ഒഴിവാക്കരുത്, കാരണമിതാണ്

പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്...  അതില്‍തന്നെ  ആരോഗ്യം  സംബന്ധിച്ച വലിയ ഒരു കാര്യവും ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 11:20 PM IST
  • പ്രഭാതഭക്ഷണം അല്ലെങ്കില്‍ പ്രാതല്‍ (Breakfast) എന്നത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്. പ്രഭാത ഭക്ഷണം ഒരിയ്ക്കലും മുടക്കരുത്.
Breakfast Importance: പ്രഭാതഭക്ഷണം ഒഴിവാക്കരുത്, കാരണമിതാണ്

Breakfast Importance: ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണം. ശരീരഭാരം കുറയ്ക്കാനായി  പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാൻ സമയം കിട്ടാറുമില്ല. എന്നാല്‍, ഈ രണ്ടു കാര്യങ്ങളും വലിയ ആരോഗ്യ പ്രശ്നത്തിലേയ്ക്കാണ് എത്തിക്കുക.  

Also Read:  Monthly Numerology Predictions: ഈ ദിവസം ജനിച്ചവര്‍ക്ക് മാര്‍ച്ച്‌ മാസത്തില്‍ ഭാഗ്യം തുറക്കും!! സാമ്പത്തിക നേട്ടം ഉറപ്പ്
 
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. 

പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്...  അതില്‍തന്നെ  ആരോഗ്യം  സംബന്ധിച്ച വലിയ ഒരു കാര്യവും ഉണ്ട്.  മനുഷ്യ ശരീരത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത്  പ്രഭാതഭക്ഷണത്തില്‍ നിന്നാണ്...!!

എന്നാല്‍, കൃത്യമായ സമയത്ത് പ്രാതലും ഊണും അത്താഴവും കഴിക്കുന്നത് വളരെ ചുരുക്കം ആളുകളാണ്.  സമയത്ത്  ഭക്ഷണം കഴിയ്ക്കുന്നത് വഴി  നമ്മൾ നമ്മുടെ ശരീരത്തിന് ഒരു വലിയ സഹായമാണ് ചെയ്യുന്നത്. 

 പ്രഭാതഭക്ഷണം അല്ലെങ്കില്‍  പ്രാതല്‍ (Breakfast) എന്നത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും  കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്.  പ്രഭാത ഭക്ഷണം ഒരിയ്ക്കലും  മുടക്കരുത്. 

ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അനുസരിച്ച്  ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍  തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക്  ഹൃദയാഘാത സാധ്യതയോ അല്ലെങ്കിൽ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യതയോ ഉണ്ടെന്നാണ് പഠനങ്ങള്‍  തെളിയിക്കുന്നത്. 

പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില പ്രധാന കാര്യങ്ങള്‍ കൂടിയുണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല. 

തികച്ചും  പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നാരുകളും പ്രോട്ടീനും ഫലങ്ങളും അടങ്ങിയ ഭക്ഷണമാണ് ഉത്തമം.  പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രഭാത ഭക്ഷണത്തില്‍  ഉള്‍പ്പെടുത്താം. കൂടാതെ, പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവയും  പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.  

പ്രഭാത ഭക്ഷണത്തിന്‍റെ പ്രാധാന്യം എന്താണ്? 

ആരോഗ്യകരവും സമ്പൂര്‍ണ്ണവുമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുകയാണ് എങ്കില്‍ അത് ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കുന്നതിന് സഹായിക്കും.  

പ്രഭാതഭക്ഷണം ഒഴിവാക്കുനന്‍ സാഹചര്യത്തില്‍ ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ കൂടുതൽ കലോറി ഉപയോഗിക്കുന്നതിന് കാരണമാകും. ഇത് ശരീരഭാരം കൂടാന്‍ ഇടയാക്കും.  

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് രാത്രിയിൽ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കുന്നതിനും രാത്രിയിലുള്ള വിശപ്പ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനും പ്രേരിപ്പിക്കുന്നു.

പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കുകയും ദിവസം മുഴുവൻ ഊർജം ലഭിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഊർജം ഉൽപാദിപ്പിക്കേണ്ടത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. പല  ജീവിതശൈലീ രോഗങ്ങളും തടയാൻ കൃത്യസമയത്ത്, കൃത്യ അളവിൽ, സമീകൃത പ്രഭാത ഭക്ഷണം കഴിക്കണം എന്ന്  ആരോഗ്യവിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്നു.....

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News