Summer Drinks for Diabetics: വേനൽക്കാലത്ത് പ്രമേഹത്തെ അകറ്റി നി‍‍ർത്താം: സ്വാദിഷ്ടമായ ചില പാനീയങ്ങൾ ഇതാ

വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം പ്രമേഹ രോഗികളെ സംബന്ധിച്ച് ഏറെ നിർണായകമാണ്. പഞ്ചസാരയുടെ അളവ് കുറവായ പാനീയങ്ങളാണ് വേനൽക്കാലത്ത് പ്രമേഹ രോഗികൾ ഉപയോഗിക്കേണ്ടത്. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2023, 02:22 PM IST
  • വേനൽക്കാലത്ത് പ്രമേഹമുള്ളവർക്ക് ശരിയായ പാനീയങ്ങൾ കണ്ടെത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്.
  • കടകളിൽ നിന്ന് ലഭിക്കുന്ന മിക്ക പാനീയങ്ങളിലും പഞ്ചസാര ഉപയോഗിക്കുന്നതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും.
  • പുതിനയുടെ ഉപയോഗം പ്രമേഹരോഗികളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണ്.
Summer Drinks for Diabetics: വേനൽക്കാലത്ത് പ്രമേഹത്തെ അകറ്റി നി‍‍ർത്താം: സ്വാദിഷ്ടമായ ചില പാനീയങ്ങൾ ഇതാ

വേനൽക്കാലത്ത് പ്രമേഹമുള്ളവർക്ക് ശരിയായ പാനീയങ്ങൾ കണ്ടെത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. മിക്ക പാനീയങ്ങളിലും പഞ്ചസാര ഉപയോഗിക്കുന്നതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും. പിന്നീട് ഇത് പല തരത്തിലുമുള്ള  സങ്കീർണതകളിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ രുചികരവും ഉന്മേഷദായകവുമായ വേനൽക്കാല പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് ഇതിന് അർത്ഥമില്ല. നിങ്ങൾക്ക് പഞ്ചസാര കുറവുള്ളതും ഉയർന്ന പോഷകങ്ങൾ ഉൾപ്പെട്ടതുമായ രുചികരമായ പാനീയങ്ങൾ ഉണ്ടാക്കാൻ സാധിക്കും. പ്രമേഹരോഗികൾക്ക് ആരോഗ്യകരമായതിന് പുറമെ, രുചികരവുമായ ചില വേനൽക്കാല പാനീയങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

പ്രമേഹരോഗികൾക്ക് ഉന്മേഷദായകമായ വേനൽക്കാല പാനീയങ്ങൾ

പുതിന ചേർത്ത ഐസ്ഡ് ഗ്രീൻ ടീ

മധുരമിട്ട ചായ കുടിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഐസ്ഡ് ടീ, കൂൾഡ് ടീ എന്നിങ്ങനെയെല്ലാം വിവിധ തരത്തിലുള്ള ചായകൾ ഇന്ന് ലഭ്യമാണ്. എന്നാൽ, പ്രമേഹ രോ​ഗികൾക്ക് ഏറ്റവും ഉന്മേഷദായകവും ഫലപ്രദവുമായ ഒന്നാണ് പുതിന അഥവാ മിൻ്റ് ചേ‍‍ർത്ത ഐസ്ഡ് ​ഗ്രീൻ ടീ.  ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ്റെ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. പുതിനയുടെ ഉപയോ​ഗം സ്വാദിനോടൊപ്പം ദഹനത്തിനും സഹായകമാണ്. 

ചേരുവകൾ:

4 ഗ്രീൻ ടീ ബാഗുകൾ
1/4 കപ്പ് പുതിന ഇലകൾ
4 കപ്പ് വെള്ളം
ഐസ് ക്യൂബുകൾ

നിർദ്ദേശങ്ങൾ:

ഒരു പാത്രത്തിൽ 4 കപ്പ് വെള്ളം തിളപ്പിക്കുക.
തീ ഓഫ് ചെയ്ത് ഗ്രീൻ ടീ ബാഗുകളും പുതിനയിലയും ചേർക്കുക.
ഇത് 3-5 മിനിറ്റ് വരെ വെയ്ക്കുക.
ടീ ബാഗുകളും പുതിനയിലയും നീക്കം ചെയ്യുക.
ഇതിലേയ്ക്ക് തണുത്ത ഐസ് ക്യൂബുകൾ ചേർക്കുക.
തണുപ്പിച്ച ശേഷം വിളമ്പുക.

പുതിന ചേർത്ത തണ്ണിമത്തൻ വെള്ളം

കലോറിയും പഞ്ചസാരയും കുറഞ്ഞ അളവിൽ മാത്രം അടങ്ങിയ ഒന്നാണ് തണ്ണിമത്തൻ. ഈ പാനീയത്തിനൊപ്പം പുതിന ചേ‍‍‍ർക്കുന്നത് പ്രമേ​ഹരോ​ഗികൾക്ക് ഉന്മേഷം നൽകും. കൂടാതെ വയറുവേദനയെ ശമിപ്പിക്കാനും ഇത് സഹായിക്കും.

ചേരുവകൾ:

4 കപ്പ് ക്യൂബ്ഡ് തണ്ണിമത്തൻ
1/4 കപ്പ് പുതിന ഇലകൾ
2 കപ്പ് തണുത്ത വെള്ളം
ഐസ് ക്യൂബുകൾ

നിർദ്ദേശങ്ങൾ:

ഒരു ബ്ലെൻഡറിൽ തണ്ണിമത്തനും പുതിനയിലയും നന്നായി മിക്സ് ചെയ്യുക.
തണുത്ത വെള്ളം ചേർത്ത് വീണ്ടും ഇളക്കുക.
ഐസ് ക്യൂബുകൾ ചേർത്ത് തണുപ്പിച്ച ശേഷം വിളമ്പുക.

കുക്കുമ്പർ ചേ‍ർത്ത നാരങ്ങാവെള്ളം

കുക്കുമ്പർ (വെള്ളരിക്ക) ചേർത്ത നാരങ്ങാവെള്ളത്തിൽ സാധാരണ നാരങ്ങാവെള്ളത്തിനെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് കുറവാണ്. വെള്ളരിക്കയിൽ ജലാംശം കൂടുതലുള്ളതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. രുചിയോടടൊപ്പം വിറ്റാമിൻ സിയുടെ കലവറ കൂടിയാണ് നാരങ്ങ. 

ചേരുവകൾ:

1 കുക്കുമ്പർ അരിഞ്ഞത്
1 നാരങ്ങ അരിഞ്ഞത്
4 കപ്പ് തണുത്ത വെള്ളം
2 ടീസ്പൂൺ തേൻ അല്ലെങ്കിൽ മധുര തുളസി (ഓപ്ഷണൽ)
ഐസ് ക്യൂബുകൾ

നിർദ്ദേശങ്ങൾ:

കുക്കുമ്പർ, നാരങ്ങ കഷ്ണങ്ങൾ എന്നിവ ഒരു പാത്രത്തിൽ യോജിപ്പിക്കുക.
തണുത്ത വെള്ളവും മധുരവും ചേർക്കുക.
നന്നായി ഇളക്കി 30 മിനിറ്റ് വെയ്ക്കുക.
ഐസ് ക്യൂബുകൾ ചേർത്ത് തണുപ്പിച്ച ശേഷം വിളമ്പുക.

ബദാം മിൽക്കിനൊപ്പം ഐസ്ഡ് കോഫി

ഐസ്ഡ് കോഫി ഉന്മേഷദായകമായ പാനീയമാണ്, എന്നാൽ വിൽപ്പനയ്ക്ക് എത്തുന്ന ഐസ്ഡ് കോഫികളിൽ പലപ്പോഴും പഞ്ചസാരയും ക്രീമും അടങ്ങിയിട്ടുണ്ട്. വീടുകളിൽ നി‍‍ർമ്മിക്കുന്നവയിൽ ഡയറി പാലിന് പകരം ബദാം മിൽക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ കുറഞ്ഞ കലോറി അടങ്ങിയ ചേരുവകൾ ചേ‍ർത്താണ് ഇവയ്ക്ക് മധുരം നൽകുന്നത്. 

ചേരുവകൾ:

2 കപ്പ് തണുത്ത കോഫി
1/2 കപ്പ് മധുരമില്ലാത്ത ബദാം മിൽക്ക്
2 ടീസ്പൂൺ കലോറി കുറഞ്ഞ സ്വീറ്റ്ന‍‍ർ
ഐസ് ക്യൂബുകൾ

നിർദ്ദേശങ്ങൾ:

തണുത്ത കോഫി, ബദാം മിൽക്ക്, സ്വീറ്റ്ന‍ർ എന്നിവ ഒരു ബ്ലെൻഡറിൽ സംയോജിപ്പിക്കുക.
നന്നായി സംയോജിക്കുന്നത് വരെ ഇളക്കുക.
ഐസ് ക്യൂബുകൾ ചേർത്ത് വീണ്ടും ഇളക്കുക.
തണുപ്പിച്ച ശേഷം വിളമ്പുക.

ബെറികൾ ചേ‍ർത്ത നാരങ്ങാവെള്ളം

ബെറികൾ (സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവ) ചേർത്ത നാരങ്ങാവെള്ളം വേനൽക്കാലത്ത് അനുയോജ്യമായ പാനീയമാണ്. ബെറികളിൽ പഞ്ചസാരയുടെ അളവ് കുറവും ആന്റിഓക്‌സിഡന്റുകളുടെ അളവ് കൂടുതലുമാണ്. അതേസമയം, നാരങ്ങയുടെ രുചി കൂടി ചേരുമ്പോൾ മികച്ച ഒരു വേനൽക്കാല പാനീയമായി ഇത് മാറുന്നു. 

ചേരുവകൾ:

11 കപ്പ് മിക്സഡ് ബെറികൾ (ഉദാ. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി)
1 നാരങ്ങയുടെ നീര്
4 കപ്പ് വെള്ളം
2 ടീസ്പൂൺ തേൻ
ഐസ് ക്യൂബുകൾ

നിർദ്ദേശങ്ങൾ:

മിക്സഡ് ബെറികൾ, നാരങ്ങ നീര് എന്നിവ ഒരു ബ്ലെൻഡറിൽ യോജിപ്പിക്കുക.
നല്ലതുപോലെ സംയോജിക്കുന്നത് വരെ ഇളക്കുക.
മിശ്രിതം ഒരു പാത്രത്തിൽ ഒഴിക്കുക.
വെള്ളവും മധുരവും ചേർക്കുക (ഉപയോഗിക്കുകയാണെങ്കിൽ).
നന്നായി ഇളക്കി 30 മിനിറ്റ് ഇരിക്കട്ടെ.
ഐസ് ക്യൂബുകൾ ചേർത്ത് തണുപ്പിച്ച് വിളമ്പുക.

പ്രമേഹരോഗികൾക്ക് ഫ്രൂട്ട് ജ്യൂസ് കുടിക്കാമോ?

കച്ചവടത്തിന് ഉപയോ​ഗിക്കുന്ന മിക്ക ഫ്രൂട്ട് ജ്യൂസുകളിലും പഞ്ചസാര കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകും. ‌നിങ്ങൾക്ക് ഫ്രൂട്ട് ജ്യൂസ് വേണമെങ്കിൽ, പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസ് തിരഞ്ഞെടുക്കുക. 

പ്രമേഹരോഗികൾക്ക് തേങ്ങാവെള്ളം നല്ലതാണോ?

തേങ്ങാവെള്ളത്തിൽ പഞ്ചസാരയും ഗ്ലൈസെമിക് ഇൻഡക്സും കുറവായതിനാൽ പ്രമേഹരോഗികൾക്ക് ഇത് ഫലപ്രദമാണ്. എന്നാൽ, മധുരം  ചേർക്കാത്ത തേങ്ങാവെള്ളം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

പ്രമേഹരോഗികൾക്ക് സോഡ കുടിക്കാമോ?

സോഡകളിൽ പഞ്ചസാര കൂടുതലുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകും. അവ പൂർണ്ണമായും ഒഴിവാക്കുകയും വെള്ളം, ചായ, അല്ലെങ്കിൽ വീടുകളിൽ നിർമ്മിച്ച ഐസ്ഡ് പാനീയങ്ങൾ പോലുള്ള ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News