Summer Health Tips : വേനൽക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം

വിറ്റാമിൻ സി ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 15, 2023, 02:52 PM IST
  • വിറ്റാമിന് സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
  • ഇതിനായി വിറ്റാമിന് സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൾ ഉൾപ്പെടുത്തണം.
  • വിറ്റാമിൻ സി ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
Summer Health Tips : വേനൽക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം

രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ നൽകേണ്ടതും വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നത്. വിറ്റാമിന് സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇതിനായി വിറ്റാമിന് സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൾ ഉൾപ്പെടുത്തണം. വിറ്റാമിൻ സി ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രായമാകുന്നത് തടയാനും യുവത്വം നിലനിർത്താനും വിറ്റാമിൻ സി ആവശ്യമാണ്. 

വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും 

പപ്പായ - ദഹനം മെച്ചപ്പെടാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ. ചർമ്മത്തിന് തിളക്കം കൂട്ടാനും എല്ലുകളെ ശക്തിപ്പെടുത്താനും പപ്പായ ബെസ്റ്റാണ്. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വൈറ്റമിൻ സി ആണ് അടങ്ങിയിട്ടുള്ളത്.

തക്കാളി - തക്കാളിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പച്ചക്കറികളിലോ സാലഡുകളിലോ തക്കാളി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് വിറ്റാമിൻ സി ലഭിക്കുന്നു.

ALSO READ: Summer Drinks for Diabetics: വേനൽക്കാലത്ത് പ്രമേഹത്തെ അകറ്റി നി‍‍ർത്താം: സ്വാദിഷ്ടമായ ചില പാനീയങ്ങൾ ഇതാ

കിവി - വിറ്റാമിൻ സിയും ഡയറ്ററി ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് കിവി. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ കിവി പഴം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. ഒരു ഇടത്തരം കിവിപ്പഴത്തിൽ 64 മില്ലിഗ്രാം വിറ്റാമിൻ സി ഉണ്ട്. 

നെല്ലിക്ക - പച്ചക്കറികളിൽ വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടമായാണ് നെല്ലിക്കയെ കണക്കാക്കുന്നത്. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം നെല്ലിക്കയിൽ ഏകദേശം 600 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

പൈനാപ്പിൾ - ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ബ്ലോട്ടിങ്ങ് തടയുകയും ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 78.3 മി.ഗ്രാം വൈറ്റമിൻ സി ഒരു ബൗൾ പൈനാപ്പിളിൽ അടങ്ങിയിട്ടുള്ളത്.

നാരങ്ങ - നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും നാരങ്ങ ഉൾപ്പെടുത്തണം. നാരങ്ങയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ദൈനംദിന വൈറ്റമിൻ സി ആവശ്യങ്ങൾ നിറവേറ്റാനാകും.

സ്ട്രോബെറി - വിറ്റാമിൻ സി കൂടാതെ ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്. ആന്റിഓക്‌സിഡന്റുകളും ഇതിലടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് ആരോ​ഗ്യം നൽകുന്ന ഈ ഫലം ഒരു കപ്പ് കഴിച്ചാൽ അതിൽ അടങ്ങിയിരിക്കുന്നത് 87.4 മി.ഗ്രാം വിറ്റാമിൻ സി ആണ്. സ്ട്രോബെറി കഴിക്കുന്നത് ക്യാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. 

ഉരുളക്കിഴങ്ങ് - നമ്മൾ വീടുകളിൽ സാധാരണയായി ഉപയോ​ഗിക്കാറുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം കൂടുതലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News