Good Samaritan Scheme: റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം

റോഡ്‌ അപകടങ്ങളില്‍ ഗുരുതര  പരിക്കേറ്റവരെ  ഉടനടി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികം  പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍...  കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര്‍‍ 15 മുതല്‍ ഈ പദ്ധതി ആരംഭിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 02:35 PM IST
  • റോഡ്‌ അപകടങ്ങളില്‍ ഗുരുതര പരിക്കേറ്റവരെ ഉടനടി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍...
  • കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്.
  • ഒക്ടോബര്‍‍ 15 മുതല്‍ ഈ പദ്ധതി ആരംഭിക്കും.
Good Samaritan Scheme: റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക്  പാരിതോഷികം

New Delhi: റോഡ്‌ അപകടങ്ങളില്‍ ഗുരുതര  പരിക്കേറ്റവരെ  ഉടനടി ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികം  പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍...  കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര്‍‍ 15 മുതല്‍ ഈ പദ്ധതി ആരംഭിക്കും.

റോഡ് അപകടത്തില്‍  (Road Accident) ഗുരുതരമായി പരിക്കേറ്റവരെ 'ഗോള്‍ഡന്‍ അവര്‍'  (Golden Hour) എന്ന് വിളിക്കപ്പെടുന്ന ആദ്യ നിര്‍ണ്ണായക മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാലാണ്   5000 രൂപ പരിതോഷികം  ലഭിക്കുക.

Also Read: Tripura BJP: ത്രിപുരയില്‍ ദുര്‍ഭരണം, തല മൊട്ടയടിച്ച്, മമതയെ വാനോളം പുകഴ്ത്തി ആശിഷ് ദാസ് MLA TMCയില്‍

മാര്‍ച്ച് 2026വരെ ഈ പദ്ധതി ഉണ്ടാകും . എന്നാല്‍, ഒന്നിലധികം പേരെ ആശുപത്രിയില്‍ എത്തിച്ചാലും ഇതേ തുക മാത്രമേ ലഭിക്കൂ.

രാജ്യത്ത് റോഡപകടങ്ങള്‍ മൂലം സംഭവിക്കുന്ന മരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. മരണത്തില്‍ മിക്കതും ശരിയായ സമയത്ത്  ചികില്‍സ കിട്ടാതെയാണ് സംഭവിക്കുന്നത്‌.  ഈ പദ്ധതി വഴി റോഡപകടങ്ങളില്‍പ്പെട്ടവരെ  ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ആളുകള്‍ സന്നദ്ധത കാട്ടുമെന്നാണ്  കണക്കുകൂട്ടല്‍.   
റോഡ് അപകടങ്ങളെ തുടര്‍ന്ന് ശരിയായ സമയത്ത് ചികില്‍സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും, ഇവരെ ചികില്‍സയ്ക്ക് എത്തിക്കാനുള്ള ജനങ്ങളുടെ സന്നദ്ധത പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിയിലൂടെ   സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Also Read: Lakhimpur Kheri Violence: കേന്ദ്രമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തൽ

എന്നാല്‍, അപകടത്തില്‍പ്പെട്ട  ആരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചാല്‍ പണം ലഭിക്കില്ല.  "ഗുരുതരമായ അപകടം" പറ്റിയവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക, കൂടാതെ,  ഗുരുതരമായ അപകടം എന്താണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.  ഇര എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കണം, മൂന്ന് ദിവസമെങ്കിലും ആശുപത്രി വാസം വേണം, തലച്ചോര്‍, നട്ടെല്ല് എന്നിവയ്ക്ക് പരിക്ക് പറ്റിയിരിക്കണം.. എന്നാല്‍, മാത്രമേ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം ലഭിക്കൂ....!! 

കൂടുതലാളുകള്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്നതെങ്കില്‍ 5000 രൂപ  വീതിച്ചു നല്‍കും.  അതുകൂടാതെ, ഇത്തരം കേസുകള്‍ പരിഗണിച്ച്  ദേശീയ  തലത്തില്‍ മികച്ച രക്ഷപ്പെടുത്തല്‍ നടത്തിയ വ്യക്തിക്കോ വ്യക്തികള്‍ക്കോ ഒരു ലക്ഷം രൂപ പാരിതോഷികവും നല്‍കും.  ഈ അവാര്‍ഡ്‌ വര്‍ഷം തോറുമാണ് നല്‍കുക.  

Also Read: UPയില്‍ ക്രമസമാധാനം തകര്‍ത്തു, 30 മണിക്കൂര്‍ കസ്റ്റഡിക്കൊടുവില്‍ പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

അവാര്‍ഡിന് പരിഗണിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിച്ചിരിയ്ക്കണം. അപകടം നടന്നാല്‍ അത് ഉടന്‍തന്നെ പോലീസിനെ അറിയിക്കണം.  പോലീസ് ആശുപത്രിയില്‍ എത്തിക്കുന്നയാള്‍ക്ക് ഒരു രസീത് നല്‍കും.  ഒപ്പം  ഡോക്ടറുടെ ലെറ്റര്‍പാഡില്‍ ഒരു കത്തും വാങ്ങണം.ഈ കത്ത്   ജില്ലതലത്തിലുള്ള റിവ്യൂ കമ്മിറ്റിക്ക് അയക്കണം. ജില്ല കളക്ടറാണ്  ഈ സമിതിയുടെ അദ്ധ്യക്ഷന്‍. ഈ സമിതിയാണ് ഇത്തരം കേസുകള്‍ പരിശോധിച്ച് പരിതോഷികം നല്‍കേണ്ട കേസുകളാണോ എന്ന് തീരുമാനിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News