ലൈംഗികാതിക്രമക്കേസ്; എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം

ഉപാധികളോടെ ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Written by - Zee Malayalam News Desk | Last Updated : May 14, 2024, 02:30 PM IST
  • അഞ്ച് ലക്ഷം രൂപ പിഴയടക്കണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണം,
  • പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേസ് തീരും വരെ മൈസൂരുവിലെ കെ ആർ നഗറിൽ പ്രവേശിക്കരുത് എന്നിവയാണ് ഉപാധികൾ.
ലൈംഗികാതിക്രമക്കേസ്; എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമക്കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം. ഉപാധികളോടെ ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  അഞ്ച് ലക്ഷം രൂപ പിഴയടക്കണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേസ് തീരും വരെ മൈസൂരുവിലെ കെ ആർ നഗറിൽ പ്രവേശിക്കരുത് എന്നിവയാണ് ഉപാധികൾ. 
ജെഡിഎസ് എംഎൽഎ എച്ച്.ഡി. രേവണ്ണ ഈ മാസം നാലിനാണ്  അറസ്റ്റിലായത്. രേവണ്ണയെ എച്ച്.ഡി ദേവഗൗഡയുടെ വസിയിൽ നിന്നാണ് കസ്റ്റിഡിയിലെടുത്തത്.ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസുമായി ബന്ധപ്പെട്ട് രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതി തള്ളിയിരുന്നു.

മൈസൂരു സ്വദേശിയായിരുന്നു ഇരയായ സ്ത്രീ. ഇവരുടെ മകന്റെ പരാതിയിലായിരുന്നു കേസ്. എച്ച്.ഡി രേവണ്ണക്കു വേണ്ടി ഇതിന് പിന്നാലെ വ്യാപക തെരച്ചിലിലായിരുന്നു അന്വേഷണസംഘം. നിരവധി തവണ നോട്ടീല് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടർന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Trending News