Viral Video| കല്യാണം കഴിയാൻ കാത്തു നിന്നു, കഴിക്കാൻ ഒാടിയ നവ വധു-Watch

ഇത്തരത്തിൽ ഒരു പാനി പൂരി കഴിക്കലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 09:06 PM IST
  • ഒരു പാനി പൂരി കഴിക്കലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
  • വിവാഹ ചടങ്ങുകൾ അവസാനിച്ചതിന് ശേഷം ഒരു നവവധു രുചികരമായ പാനിപ്പൂരി ആസ്വദിച്ച് കഴിക്കുന്നത് കാണാം.
  • പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ഒരു പക്ഷെ പാനി പൂരി തന്നെയായിരിക്കും
Viral Video| കല്യാണം കഴിയാൻ കാത്തു  നിന്നു, കഴിക്കാൻ ഒാടിയ നവ വധു-Watch

വൈറൽ വീഡിയോ:  ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ഒരു പക്ഷെ പാനി പൂരി തന്നെയായിരിക്കും. അത് പോലെ തന്നെ ഒന്നാണ് ഗോൽഗപ്പ.  ആളുകൾ ഗോൽഗപ്പ കഴിക്കാൻ ക്യൂവിൽ നിൽക്കുന്നത് പലപ്പോഴും നമ്മൾ കാണാറുമുണ്ട്. 

ഇത്തരത്തിൽ ഒരു പാനി പൂരി കഴിക്കലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ, വിവാഹ ചടങ്ങുകൾ അവസാനിച്ചതിന് ശേഷം ഒരു നവവധു രുചികരമായ പാനിപ്പൂരി ആസ്വദിച്ച് കഴിക്കുന്നത് കാണാം.

ALSO READ : വിഷം കുത്തിവയ്ക്കുമെന്ന ഭയം, Covid വാക്​സിനേഷനില്‍ നിന്ന്​ ​രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഒരുപറ്റം ഗ്രാമവാസികള്‍

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mahima | Travel & Fashion (@imahimaagarwal)

വിവാഹത്തിന് ശേഷം വധുവും വരനും പാനി പൂരി കഴിക്കാൻ കാത്തിരിക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണിക്കുന്നത്. പാനി പൂരി വിളമ്പുമ്പോൾ, അവൾ തന്റെ ഭർത്താവിന്റെ നേരെ തിരിഞ്ഞ് “യേ ആത്തേ കാ ഹൈ, യേ മുജെ നഹി ഛായേ” (ഇത് ആട്ട കൊണ്ടാണ് നിർമ്മിച്ചത്, എനിക്ക് ഇത് വേണ്ട) എന്ന് പറഞ്ഞ് അയാൾ അത് ലഭിക്കുന്നതിനായി കാത്തിരിക്കുന്നു. അവളുടെ മധുരമായ കോപം എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്നു. കുറച്ച് സമയത്തിന് ശേഷം, അവൾ ഒടുവിൽ പുരി ആസ്വദിച്ച് കഴിക്കുന്നു

ALSO READ : Covid Vaccine സ്വീകരിക്കാനുള്ള മടിയാണ് മഹാമാരിയെ അതിജീവിക്കുന്നതിന് ഏറ്റവും വലിയ ഭീഷണി, Adar Poonawalla

യാത്രയിലും ഫാഷനിലും സ്വാധീനം ചെലുത്തുന്ന വധു @imahimaagarwal തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്റെ #passion4paanipuri-നെ കുറിച്ച് ആരും വരന് മുന്നറിയിപ്പ് നൽകിയില്ല' എന്നാണ് അവർ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News