Viral Video : എന്റെ പൊന്നോ...! വേനൽക്കാലത്ത് കല്യാണം കഴിച്ചതിന്റെ ദുരവസ്ഥ അറിയിച്ച് വധു

Bride Viral Video വധു തന്റെ ദുരവസ്ഥ സുഹൃത്തക്കളോട് പറയുന്നത് അവർ വീഡിയോയായി ചിത്രീകരിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 16, 2022, 05:11 PM IST
  • കല്യാണ വേഷത്തിൽ ആഭരണങ്ങൾ ധരിച്ചിരിക്കുന്ന പെൺകുട്ടി വിവാഹം തണപ്പുക്കാലത്ത് നടന്നാൽ മതിയായിരുന്നു എന്ന് തന്റെ സുഹൃത്തുക്കളോട് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുന്നത്.
  • വധു തന്റെ ദുരവസ്ഥ സുഹൃത്തക്കളോട് പറയുന്നത് അവർ വീഡിയോയായി ചിത്രീകരിക്കുകയായിരുന്നു.
  • ചുടിനെ കൊണ്ടുള്ള തന്റെ ദുരവസ്ഥ സഹൃത്തുക്കളോട് പറഞ്ഞപ്പോൾ ഒന്ന് കൂടി പറയൂ എന്നാവശ്യപ്പെട്ടാണ് വീഡിയോ ചിത്രീകരിക്കുന്നത്.
Viral Video : എന്റെ പൊന്നോ...! വേനൽക്കാലത്ത് കല്യാണം കഴിച്ചതിന്റെ ദുരവസ്ഥ അറിയിച്ച് വധു

വിവാഹം ദിവസം ഏതൊരാൾക്കും എന്നും ഒർമിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ദിനമായിരിക്കും. ആ ദിവസം അസഹനീയമായി മാറിയാലോ, എന്തായിരിക്കും അവസ്ഥ. അതിപ്പോ നല്ല ചൂടുള്ള സമയത്താണെങ്കിലോ, പറയണ്ട ആവശ്യമില്ല എങ്ങനെങ്കിലും വിവാഹ ചടങ്ങൾ അവസാനിച്ചാൽ മതിയെന്ന് തോന്നിപ്പോകും. 

വിവാഹത്തിനുള്ള പ്രത്യേക ഡ്രെസ്സും ആഭരണങ്ങളും മറ്റുമെല്ലാം ധരിച്ച് അതിന്റെ ഭാരത്തിനൊപ്പം ആ ചൂടും കൂടി എത്തി കഴിഞ്ഞലോ, ആ അവസ്ഥയെന്തായിരിക്കും? തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസം ആഘോഷിക്കാനുള്ള എല്ലാ മൂഡും പോകും. അങ്ങനെ വിവാഹ ദിനത്തിൽ എല്ലാ മൂഡും പോയ ഒരു വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. 

ALSO READ : Viral video: ദാഹിച്ചു വലഞ്ഞു, ഒരു ​ഗ്ലാസ് വെള്ളം കുടിക്കാം; ​ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്ന കരിമൂർഖൻ

വടക്കെ ഇന്ത്യയിൽ ചൂട് 50 ഡിഗ്രിയിലേക്ക് അടുക്കുമ്പോഴാണ് ഈ വീഡിയോയുടെ പ്രാധാന്യമെല്ലാവരും മനസിലാക്കുന്നത്. കല്യാണ വേഷത്തിൽ ആഭരണങ്ങൾ ധരിച്ചിരിക്കുന്ന പെൺകുട്ടി വിവാഹം തണപ്പുക്കാലത്ത് നടന്നാൽ മതിയായിരുന്നു എന്ന് തന്റെ സുഹൃത്തുക്കളോട് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരിക്കുന്നത്. വധു തന്റെ ദുരവസ്ഥ സുഹൃത്തക്കളോട് പറയുന്നത് അവർ വീഡിയോയായി ചിത്രീകരിക്കുകയായിരുന്നു. 

ചുടിനെ കൊണ്ടുള്ള തന്റെ ദുരവസ്ഥ സഹൃത്തുക്കളോട് പറഞ്ഞപ്പോൾ ഒന്ന് കൂടി പറയൂ എന്നാവശ്യപ്പെട്ടാണ് വീഡിയോ ചിത്രീകരിക്കുന്നത്. "തണപ്പുക്കാലത്ത് കല്യാണം നടന്നാൽ മതിയായിരുന്നു, ഭയങ്കരമായിട്ട് ചൂട് എടുക്കുന്നു" തലയ്ക്ക് കൈവെച്ച് വധു തന്റെ സുഹൃത്തുക്കളോടായി പറഞ്ഞു.

ALSO READ : Viral Video : 'അമ്മ എന്ന പോരാളി'; മാൻകുഞ്ഞിനെ മുതലയിൽ രക്ഷപ്പെടുത്താൻ സ്വയം ജീവൻ ബലികഴിച്ച് അമ്മ

വിറ്റി വെഡ്ഡിങ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഈ വീഡിയോ വേനൽക്കാലത്ത് വിവാഹിതരായവരുടെയും വിവാഹം കഴിക്കാൻ പോകുന്നവരുടെയും ഹൃദയം തകർക്കും' എന്ന് കുറിപ്പ് നൽകിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News