Viral Video : കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലായി ഡാൻസ് കളിച്ച് പുതുച്ചേരിയിലെ വനിത മന്ത്രി

പട്ടുസാരിയും  ആഭരണങ്ങളും ധരിച്ച് സുന്ദരിയായി എത്തിയ മന്ത്രി സ്റ്റൈലിന് ഒരു കൂളിങ് ഗ്ലാസും ധരിച്ചാണ് നൃത്ത ചുവടുകൾ വെക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 07:53 PM IST
  • തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വെച്ച് നടന്ന ഒരു ബേബി ഷവർ ചടങ്ങിനിടെയാണ് മന്ത്രിയുടെ ഡാൻസ്.
  • പട്ടുസാരിയും ആഭരണങ്ങളും ധരിച്ച് സുന്ദരിയായി എത്തിയ മന്ത്രി സ്റ്റൈലിന് ഒരു കൂളിങ് ഗ്ലാസും ധരിച്ചാണ് നൃത്ത ചുവടുകൾ വെക്കുന്നത്.
Viral Video : കൂളിങ് ഗ്ലാസ് വെച്ച് സ്റ്റൈലായി ഡാൻസ് കളിച്ച് പുതുച്ചേരിയിലെ വനിത മന്ത്രി

Viral Video : മന്ത്രിമാർക്കെന്തെ ഡാൻസ് കളിക്കാൻ പറ്റില്ല? ചുമ്മ ഒരു ഡാൻസ് അല്ല. കൂളിങ് ഗ്ലാസൊക്ക് വെച്ച് അടിപൊളി ലുക്കിൽ ഒരു ഡാൻസ്. ഇപ്പോൾ സോഷ്യൽ ട്രെൻഡിങായിരിക്കുകയാണ് ഇതുപോലെ സ്റ്റൈലിഷായ ഒരു വനിത മന്ത്രിയുടെ ഡാൻസ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഗതാഗത വകുപ്പ് മന്ത്രി ചന്ദ്ര പ്രിയങ്കയുടെ (Chandra Priyanka) ഡാൻസ് ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. 

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വെച്ച് നടന്ന ഒരു ബേബി ഷവർ ചടങ്ങിനിടെയാണ് മന്ത്രിയുടെ ഡാൻസ്. പട്ടുസാരിയും  ആഭരണങ്ങളും ധരിച്ച് സുന്ദരിയായി എത്തിയ മന്ത്രി സ്റ്റൈലിന് ഒരു കൂളിങ് ഗ്ലാസും ധരിച്ചാണ് നൃത്ത ചുവടുകൾ വെക്കുന്നത്. 

ALSO READ : Viral Video| പുതിയ സ്റ്റെപ്പുമായി വന്നിട്ടുണ്ട് : പുഷ്പയിലെ ഗാനത്തിന് ചുവട് വെച്ച് സ്പൈസ് ജെറ്റ് എയർ ഹോസ്റ്റസ്-Viral Video

ചെറിയ രീതിയിലുള്ള ചുവടുകളാണ് പ്രിയങ്ക പരിപാടിക്കിടെ നടത്തുന്നത്. വിശാൽ ചിത്രം എനിമിലെ സൂപ്പർ ഹിറ്റ് ഗാനത്തിനോടൊപ്പമാണ് മന്ത്രി നൃത്തം ചെയ്യുന്നത്. 

ALSO READ : Janhvi Kapoor: പുഷ്പയിലെ പാട്ടിനൊപ്പം ജാൻവിയുടെ ടങ്ക് ട്വിസ്റ്റ്, വീഡിയോ വൈറൽ

പുതുച്ചേരിയിലെ കാരയ്ക്കൽ ജില്ലയിലെ നെടുങ്കാട് മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് പ്രിയങ്ക നിയമസഭയിലേക്കെത്തുന്നത്. മുൻ മന്ത്രി ചന്ദ്രകാസുവിന്റെ മകളാണ് പ്രിയങ്ക. 40 വർഷങ്ങൾക്ക് ശേഷം പുതുച്ചേരി മന്ത്രിസഭയിൽ ഒരു വനിത സാന്നിധ്യം എന്ന നിലയിൽ എൻആർ കോൺഗ്രസ് നേതാവ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News