V Muraleedharan: നവകേരള സദസല്ല, നാടുവാഴി സദസ്; യാത്ര കഴിഞ്ഞാൽ ബസല്ല, കമ്യൂണിസ്റ്റ് പാർട്ടിയാണ് മ്യൂസിയത്തിലെത്തുക: വി.മുരളീധരൻ

V Muraleedharan about Navakerala Sadas: 1600 രൂപ പെൻഷൻ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 06:06 PM IST
  • മരുമകൻ മന്ത്രി, മുഹമ്മദ് റിയാസ് മുൻപ് ജന സമ്പർക്കം എന്നപേരിൽ നടത്തിയ പിആർ എക്സൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്നു സർക്കാർ പറയട്ടെ എന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
  • സ്റ്റാഫിനെ കൂട്ടി ഊരി ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തുമെന്ന് എൽഡിഎഫ് സർക്കാർ ചിന്തിക്കട്ടെ എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
V Muraleedharan: നവകേരള സദസല്ല, നാടുവാഴി സദസ്; യാത്ര കഴിഞ്ഞാൽ ബസല്ല, കമ്യൂണിസ്റ്റ് പാർട്ടിയാണ് മ്യൂസിയത്തിലെത്തുക: വി.മുരളീധരൻ

തിരുവനന്തപുരം: നവകേരളസദസല്ല, നാടുവാഴി സദസാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്രയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. യാത്ര കഴിഞ്ഞാൽ ബസല്ല, കമ്യൂണിസ്റ്റ് പാർട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാൻ പോകുന്നതെന്നും, ജനങ്ങളെ കാണാൻ നാടുവഴികൾ എഴുന്നള്ളതിനെ അനുസ്മരിപ്പിക്കുന്ന യാത്രക്കാണ് കമ്യൂണിസ്റ്റ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ കൂട്ടിച്ചേർത്തു.  തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

1600 രൂപ പെൻഷൻ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. കോടികളാണ് യാത്രക്കും സുരക്ഷയ്ക്കുമായി ചിലവഴിക്കുന്നത്. ക്ഷേമപെൻഷൻ കിട്ടാത്തവരേയും കർഷകരേയുമെല്ലാം വെല്ലുവിളിക്കുകയാണ് പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടിക്കൂട്ടൽ ജനം വിലയിരുത്തുമെന്നും ബസിനകത്ത് എന്തെല്ലാം ആഢംബരമുണ്ടെന്നതും ജനത്തിന് അറിയില്ലയെന്നും വി.മുരളീധരൻ പറഞ്ഞു.  

ALSO READ: നവകേരള സദസ്: ഉദ്ഘാടനത്തിനായി മുഖ്യമന്തിയേയും മന്ത്രിമാരേയും വഹിച്ച് ബസ് മഞ്ചേശ്വരത്തേക്ക്

 മരുമകൻ മന്ത്രി, മുഹമ്മദ് റിയാസ്  മുൻപ് ജന സമ്പർക്കം എന്നപേരിൽ നടത്തിയ പിആർ എക്സൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്നു സർക്കാർ പറയട്ടെ എന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. സ്റ്റാഫിനെ കൂട്ടി ഊരി ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തുമെന്ന് എൽഡിഎഫ് സർക്കാർ ചിന്തിക്കട്ടെ എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News