Kerala Weather: സംസ്ഥാനത്ത് ഇനി ചൂട് കനക്കും; 40 ഡിഗ്രിവരെ ചൂട് ഉയരാൻ സാധ്യത, ജനങ്ങൾ ജാ​ഗ്രത പാലിക്കണം

പുനലൂർ, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളിൽ കനത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. സൂര്യതാപത്തിനും, സൺസ്ട്രോക്കിനും സാധ്യതയണ്ടെന്നാണ് മുന്നറിയിപ്പ്

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 06:31 PM IST
  • നിലവിൽ 37 ഡിഗ്രിയാണ് ചൂടെങ്കിലും ഹുമിഡിറ്റി കൂടി വർധിക്കുന്നതോടെ 40 ഡിഗ്രിയുടെ ചൂടാണ് അനുഭവപ്പെടുന്നത്.
  • നിലവിലെ ഉഷ്ണം തന്നെ സഹിക്കാൻ പറ്റുന്നില്ലെന്നാണ് ജനങ്ങൾ പറുന്നത്.
  • ചൂടു കൂടുമ്പോൾ ആരോഗ്യ പ്രശ്നങ്ങളും വർധിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നൽകുന്നുണ്ട്.
Kerala Weather: സംസ്ഥാനത്ത് ഇനി ചൂട് കനക്കും; 40 ഡിഗ്രിവരെ ചൂട് ഉയരാൻ സാധ്യത, ജനങ്ങൾ ജാ​ഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത ചൂടിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് ഉണ്ടായിരുന്ന ചൂടിനെക്കാൾ രണ്ട് ഡിഗ്രി അധികമാണ് ഇപ്പോൾ പല സ്ഥലങ്ങളിലും അനുഭവപ്പെടുന്നത്. ഇത് ആശങ്ക സൃഷ്ടിക്കുന്നതാണ്. 40 ഡിഗ്രിവരെ ചൂട് ഉയരാൻ സാധ്യയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യതാപത്തിനും, സൺസ്ട്രോക്കിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമണ്ട്. ഈ സാഹചര്യത്തിൽ വേനൽ മഴ ലഭിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് നിരീക്ഷകൻ ഫഹദ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം പുനലൂർ, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. മലബാറിലെ ചില മേഖലകളിലും ചൂട് വർധിച്ചിട്ടുണ്ട്. നിലവിൽ 37 ഡിഗ്രിയാണ് ചൂടെങ്കിലും ഹുമിഡിറ്റി കൂടി വർധിക്കുന്നതോടെ 40 ഡിഗ്രിയുടെ ചൂടാണ് അനുഭവപ്പെടുന്നത്. നിലവിലെ ഉഷ്ണം തന്നെ സഹിക്കാൻ പറ്റുന്നില്ലെന്നാണ് ജനങ്ങൾ പറുന്നത്.

Also Read: Shocking Video: നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കാർ; പിഞ്ചുകുഞ്ഞടക്കം നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

 

ചൂടു കൂടുമ്പോൾ ആരോഗ്യ പ്രശ്നങ്ങളും വർധിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നൽകുന്നുണ്ട്. തീരദേശ മേഖലിയൽ 37 ഡിഗ്രിയേക്കാൾ കൂടുതൽ ചൂട് എത്തിയാൽ അത് ഭയക്കേണ്ട സാഹചര്യമാണ്. 2016ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 2019ലെ കണക്ക് പ്രകാരം അധിക ചൂട് കാരണമുണ്ടായ അസുഖം മൂലം 1600 ഓളം പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചൂടു കൂടുന്നതോടെ ഉറക്കമില്ലായ്മ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ കാട്ടുതീ പടരാൻ സാധ്യത ഉണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News