Road Accident: കാട്ടാക്കടയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Road Accident: നിയന്ത്രണം വിട്ടെത്തിയ ഓട്ടോ ബൈക്കിൽ ഇടിച്ചു കരണം മറിഞ്ഞ് മരിച്ച ആളുടെ നെഞ്ച് ആഴത്തിൽ മുറിഞ്ഞിരുന്നു

Written by - Ajitha Kumari | Last Updated : Dec 30, 2023, 08:31 AM IST
  • കണ്ടലയിൽ ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
  • നിയന്ത്രണം തെറ്റിയ ഓട്ടോ ബൈക്കിൽ ഇടിക്കുകയായിരുന്നു
  • അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ച ഒരാൾ മരിച്ചു
Road Accident: കാട്ടാക്കടയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കാട്ടാക്കട: കണ്ടലയിൽ ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ  അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം തെറ്റിയ ഓട്ടോ  ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ച ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർക്കും ബൈക്ക് ഓടിച്ചയാൾക്കും പരിക്കുണ്ട്. 

Also Read: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; കെ-സ്മാർട്ട് ജനുവരി 1ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നിയന്ത്രണം വിട്ടെത്തിയ ഓട്ടോ ബൈക്കിൽ ഇടിച്ചു കരണം മറിഞ്ഞ് മരിച്ച ആളുടെ നെഞ്ച് ആഴത്തിൽ മുറിഞ്ഞിരുന്നു.  ഉടൻ തന്നെ ഇയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. അമ്പിളി സജി എന്നാണ് മരിച്ച ആളുടെ പേര്. ഇയാളുടെ കൂടെയുണ്ടായിരുന്ന ശിവ കുമാർ, രാജ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ  രാജിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Also Read: Shani Dev Favourite Zodiac Sign: ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ലഭിക്കും അപാര സമ്പത്ത്!

ഓട്ടോ വന്നിടിച്ച ബൈക്ക് ഓടിച്ചിരുന്ന പന്നിയോട് സ്വദേശി  ഉണ്ണികൃഷ്ണൻ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News