Narendra Modi in kerala: മുഖ്യമന്ത്രിയും മകളും മാസപ്പടി കേസിൽ അന്വേഷണം നേരിടുകയാണ്, അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കും: നരേന്ദ്രമോദി

മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. പത്മനാഭസ്വാമിയുടെ മണ്ണിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Apr 15, 2024, 05:18 PM IST
  • കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി.
  • കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ മതി രണ്ടുപേരും അഴിമതിക്കാരാണെന്നും, അഴിമതി നടത്താൻ മത്സരിക്കുന്നവരാണെന്നും രൂക്ഷഭാഷയിൽ വിമർശിച്ചു.
Narendra Modi in kerala: മുഖ്യമന്ത്രിയും മകളും മാസപ്പടി കേസിൽ അന്വേഷണം നേരിടുകയാണ്, അഴിമതിക്കാരെ തുറങ്കലിൽ അടയ്ക്കും: നരേന്ദ്രമോദി

തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. പത്മനാഭസ്വാമിയുടെ മണ്ണിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ഒപ്പം മാസപ്പടി വിഷയത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പറയാൻ മറന്നില്ല.

കേന്ദ്രസർക്കാർ ഇടപെടലുകൊണ്ടാണ് മാസപ്പടി കേസ് പുറംലോകത്ത് എത്തിയത്. കരുവന്നൂർ ബാങ്ക് അഴിമതിയും മാസപ്പിടിയും വെച്ചായിരുന്നു സിപിഎമ്മിന് നേരെ പ്രധാനമന്ത്രിയുടെ കടന്നാക്രമണം. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി നടത്തിയവരെ തുറങ്കിൽ അടയ്ക്കുമെന്നും. ഇടത് വലതു സർക്കാർ കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി പറഞ്ഞു. കൂടാതെ കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും മോദി വ്യക്തമാക്കി.

ALSO READ: സ്വർണ്ണത്തിന് തീ വില; ഇന്ന് കൂടിയത് എത്രയെന്നറിഞ്ഞോ?

വർക്കല,  നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്ന് ചോദിച്ച മോദി, ഇടത് വലതുമുന്നണികളുടെ വിശ്വാസ്യത കേരളത്തിൽ നഷ്ടപ്പെട്ടു കഴിഞ്ഞു എന്നും പറഞ്ഞു. കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും കാട്ടാക്കടയിലെത്താൻ താമസിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു പ്രധാനമന്ത്രി. 

 കൂടാതെ കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ മതി രണ്ടുപേരും അഴിമതിക്കാരാണെന്നും, അഴിമതി നടത്താൻ മത്സരിക്കുന്നവരാണെന്നും രൂക്ഷഭാഷയിൽ വിമർശിച്ചു. രണ്ടുപേരും വികസന വിരോധികൾ ആണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News