Sunburn: സൂര്യാതപം; സംസ്ഥാനത്ത് ചൂട് കൂടുന്നു, ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യവകുപ്പ്

സൂര്യാതപവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ഡിഎംഒമാർക്ക് നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 04:03 PM IST
  • പ്രായമായവർ, കുട്ടികൾ, ​ഗർഭിണികൾ, ​ഗുരുതര രോ​ഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി
  • കുട്ടികൾക്കും പ്രായമായവർക്കും സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്
  • ശരീരം ചുവന്ന് തിണർക്കുക, ശക്തമായ തലവേദന, തലകറക്കം, അബോധാവസ്ഥ, മന്ദ​ഗതിയിലുള്ള നാഡിമിടിപ്പ് എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ
  • ഇത്തരം അവസ്ഥകളിൽ ഉടൻ തന്നെ ചികിത്സ തേടണം
Sunburn: സൂര്യാതപം; സംസ്ഥാനത്ത് ചൂട് കൂടുന്നു, ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാ​ഗ്രത നിർദേശം നൽകി ആരോ​ഗ്യവകുപ്പ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ഡിഎംഒമാർക്ക് നിർദേശം നൽകി.

പിഎച്ച്സി, സിഎച്ച്സി, മെഡിക്കൽ ഓഫീസർമാർ, താലൂക്ക്-ജില്ലാ-ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ എന്നിവർക്ക് അടിയന്തര നിർദേശം നൽകാനും ഡിഎംഒമാരോട് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. ചൂട് കാരണമുള്ള എന്തെങ്കിലും ആരോ​ഗ്യപ്രശ്നം നേരിടുന്നവർ ചികിത്സ തേടണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

പ്രായമായവർ, കുട്ടികൾ, ​ഗർഭിണികൾ, ​ഗുരുതര രോ​ഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. കുട്ടികൾക്കും പ്രായമായവർക്കും സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരം ചുവന്ന് തിണർക്കുക, ശക്തമായ തലവേദന, തലകറക്കം, അബോധാവസ്ഥ, മന്ദ​ഗതിയിലുള്ള നാഡിമിടിപ്പ് എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ. ഇത്തരം അവസ്ഥകളിൽ ഉടൻ തന്നെ ചികിത്സ തേടണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News