Wayanadu Tiger : വയനാട്ടിൽ കുഴിയിൽ വീണ കടുവയ്ക്ക് പിന്നീട് സംഭവിച്ചത്?

വയനാട് സുൽത്താൻ ബത്തേരി മന്ദം ക്കൊല്ലിയിലെ സ്വകാര്യത്തോട്ടത്തിലെ പൊട്ടകുഴിയിലാണ് കടുവ കുട്ടി ഇന്നലെ രാത്രി അകപ്പെട്ടത്.

Edited by - Kaveri KS | Last Updated : Feb 18, 2022, 08:50 PM IST
  • വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണത്തിനും ശേഷമായിരിക്കും ഇതിനെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കുക എന്ന് ഡി.എഫ് ഒ പറഞ്ഞു.
  • കഴിഞ്ഞ രാത്രിയാണ് കടുവ കുട്ടി കുഴിയിൽ അകപ്പെട്ടത്.
  • മുൻപും കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന പ്രദേശമാണ് മന്ദംക്കൊല്ലി.
  • വയനാട് സുൽത്താൻ ബത്തേരി മന്ദം ക്കൊല്ലിയിലെ സ്വകാര്യത്തോട്ടത്തിലെ പൊട്ടകുഴിയിലാണ് കടുവ കുട്ടി ഇന്നലെ രാത്രി അകപ്പെട്ടത്.
Wayanadu Tiger : വയനാട്ടിൽ കുഴിയിൽ വീണ കടുവയ്ക്ക് പിന്നീട് സംഭവിച്ചത്?

വയനാട്: വയനാട് സുൽത്താൻ ബത്തേരി മന്ദംക്കൊല്ലിയിൽ സ്വകാര്യത്തോട്ടത്തിലെ കുഴിയിൽ വീണ കടുവ കുട്ടിയെ വനം വകുപ്പ് രക്ഷപ്പെടുത്തി. കഴിഞ്ഞ രാത്രിയാണ് കടുവ കുട്ടി കുഴിയിൽ അകപ്പെട്ടത്. മുൻപും കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന പ്രദേശമാണ് മന്ദംക്കൊല്ലി.

വയനാട് സുൽത്താൻ ബത്തേരി മന്ദം ക്കൊല്ലിയിലെ സ്വകാര്യത്തോട്ടത്തിലെ പൊട്ടകുഴിയിലാണ് കടുവ കുട്ടി ഇന്നലെ രാത്രി അകപ്പെട്ടത്. ഏകദേശം ഒരു വയസോളം പ്രായം വരുന്ന പെൺകടുവയാണിത്. 

Tiger

ALSO READ: Eco Tourism : പ്രതീക്ഷയോടെ ഇക്കോ ടൂറിസം പദ്ധതി; ബോട്ട് സർവീസ് പുനരാരംഭിച്ചു; കുട്ടവഞ്ചി സർവീസും പുനരാരംഭിച്ചേക്കും

സ്ഥലത്തെത്തിയ വനം വകുപ്പ് വെറ്റിനനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കടുവ കുട്ടിയെ മയക്ക് വെടിവെയ്ക്കുകയും കിണറ്റിലിറങ്ങി വലയുപയോഗിച്ച് പുറത്തെത്തിക്കുകയുമായിരുന്നു.

Wayanadu

ALSO READ:യുദ്ധകപ്പൽ 'മാതൃക'യുമായി പതിനൊന്നാം ക്ലാസുകാരൻ; കൂട്ടുകാർക്കിടയിൽ വ്യത്യസ്തനായി ആരോമൽ!

ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. തുടർന്ന് ബത്തേരിയിലെ വനം വകുപ്പ് ഡിവിഷണൽ ഓഫീസിൽ എത്തിച്ച കടുവ കുട്ടിയെ കൂട്ടിലേക്ക് മാറ്റി. 

വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണത്തിനും ശേഷമായിരിക്കും ഇതിനെ എങ്ങോട്ട് മാറ്റണമെന്ന് തീരുമാനിക്കുക എന്ന് ഡി.എഫ് ഒ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News