Wild Boar Attack: മറയൂരിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

Wil Boar Attack In Marayoor: തങ്കം സ്പ്രിങ്ളറില്‍ വെള്ളം തളിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്ന കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് ഇയാളെ പൊക്കി എറിയുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 07:24 AM IST
  • മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റതായി റിപ്പോർട്ട്
  • പള്ളനാട് മംഗളംപാറ സ്വദേശി തങ്കത്തിനാണ് പരിക്കേട്ടിരിക്കുന്നത്
  • വനാതിര്‍ത്തിയില്‍ കൃഷിയിടത്തിലേക്ക് ജലസേചനത്തിനായി പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ അക്രമണം
Wild Boar Attack: മറയൂരിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റതായി റിപ്പോർട്ട്. പള്ളനാട് മംഗളംപാറ സ്വദേശി തങ്കത്തിനാണ് പരിക്കേട്ടിരിക്കുന്നത്. വനാതിര്‍ത്തിയില്‍ കൃഷിയിടത്തിലേക്ക് ജലസേചനത്തിനായി പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ അക്രമണം.

Also Read: വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം; ശക്തമായ തിരമാല മുന്നറിയിപ്പ് ലഭിച്ചില്ല, കൈമലർത്തി കരാർ കമ്പനി

തങ്കം സ്പ്രിങ്ളറില്‍ വെള്ളം തളിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്ന കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് ഇയാളെ പൊക്കി എറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ മകനെ വിളിച്ചറിയച്ചതിനെ തുടർന്ന് മകനും നാട്ടുകാരുമെത്തി വനം വകുപ്പിന്റെ ജീപ്പില്‍ മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് തങ്കത്തിന് പ്രാഥമിക ചികിത്സ നല്‍കി. 

Also Read: 6 ദിവസത്തിനുള്ളിൽ ശനി കുംഭത്തിൽ ഉദിക്കും, മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ശേഷം തങ്കത്തിനെ വിദഗ്ധ ചികിത്സക്കായി ഉദുമല്‍പ്പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി, ജോമോന്‍ തോമസ്, റെയ്ഞ്ച് ഓഫീസര്‍ അബ്ജു.കെ.അരുണ്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം; പരാതി നൽകി മകൻ

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത കലൂരിലെ വീട്ടിൽ മോഷണം നടന്നതായി മകൻ മനസ് മോൻസൺ ആണ് പരാതി നൽകിയത്. എറണാകുളം നോർത്ത് പൊലീസിലാണ് മനസ് മോൻസൺ പരാതിപ്പെട്ടിരിക്കുന്നത്.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും. വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടമായതായി സംശയുമുണ്ടെന്ന് മനസ് പരാതിയിൽ പറയുന്നു. 

Also Read: 30 വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ രണ്ടു ഗ്രഹ സംഗമം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്, പുരോഗതി, സ്ഥാനം!

 

ഈ വർഷം മാർച്ച് നാലിനാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ രണ്ടാം പ്രതിയും  മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയും ആക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. മൂന്നുപേർ മാത്രമാണു ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതികളായുള്ളത്. കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് കേസിൽ മൂന്നാം പ്രതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News