LGM: പ്രേക്ഷകപ്രീതിനേടി 'എൽജിഎം' തിയറ്ററുകൾ കീഴടക്കുന്നു !

പ്രണയം, സൗഹൃദം, കുടുംബബന്ധം, വിനോദം, നർമ്മം, സംഗീതം, തുടങ്ങിയ വികാരങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിന് പ്രാരംഭ ഘട്ടത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഇപ്പോൾ പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുകയാണ്

Last Updated : Jul 31, 2023, 09:15 PM IST
  • പ്രേക്ഷകപ്രീതിനേടി 'എൽജിഎം' തിയറ്ററുകൾ കീഴടക്കുന്നു
  • എൽജിഎം ഒരു ഫാമിലി എന്റർടെയ്‌നറാണ്
LGM: പ്രേക്ഷകപ്രീതിനേടി 'എൽജിഎം' തിയറ്ററുകൾ കീഴടക്കുന്നു !

ധോണി എന്റർടെയ്ൻമെന്റിന്റെ നിർമ്മാണത്തിൽ ഹരീഷ് കല്യാൺ, ഇവാന, നദിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് രമേഷ് തമിഴ്മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത എൽജിഎം മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. ജൂലൈ 28 വെള്ളിയാഴ്ചയാണ് ചിത്രം തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ റിലീസ് ചെയ്തത്.

Also Read: Jawan: ആടിത്തിമിര്‍ത്ത് ഷാറൂഖ് ഖാന്‍; 'ജവാനി'ലെ ആദ്യ ഗാനം എത്തി

പ്രണയം, സൗഹൃദം, കുടുംബബന്ധം, വിനോദം, നർമ്മം, സംഗീതം, തുടങ്ങിയ വികാരങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിന് പ്രാരംഭ ഘട്ടത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഇപ്പോൾ പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുകയാണ്.

Also Read: Kendra Trikona Yoga: കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് നൽകും വൻ ധനനേട്ടം!

എൽജിഎം ഒരു ഫാമിലി എന്റർടെയ്‌നറാണ്. ഹരീഷ് കല്യാൺ, ഇവാന, നദിയ എന്നിവർ ടൈറ്റിൽ റോളുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 4 ന് ചിത്രം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News