Khatija Rahman Wedding: എആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മൂത്ത മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. സൗണ്ട് എഞ്ചിനീയർ റിയാസുദ്ദീൻ ശൈഖ് മുഹമ്മദ് ആണ് വരൻ.   

Written by - Zee Malayalam News Desk | Last Updated : May 6, 2022, 11:40 AM IST
  • എ.ആർ റഹ്മാന്റെ മൂത്ത മകൾ ഖദീജ റഹ്മാൻ വിവാഹിതയായി
  • സൗണ്ട് എഞ്ചിനീയർ റിയാസുദ്ദീൻ ശൈഖ് മുഹമ്മദ് ആണ് വരൻ
Khatija Rahman Wedding: എആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മൂത്ത മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. സൗണ്ട് എഞ്ചിനീയർ റിയാസുദ്ദീൻ ശൈഖ് മുഹമ്മദ് ആണ് വരൻ. വിവാഹം കഴിഞ്ഞ വിവരം റഹ്മാനും ഖദീജയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. 

Also Read: എആർ റഹ്മാന്റെ മകൾ ഖദീജയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വരൻ സൗണ്ട് എഞ്ചിനീയർ

ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു. റിയാസുദ്ദീൻ ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ്. നവ വരനും വധുവിനുമൊപ്പം റഹ്മാനും കുടുംബവും നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് എആർ റഹ്മാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ചിത്രത്തിൻറെ പശ്ചാത്തലത്തിലായി റഹ്മാന്റെ അമ്മയുടെ വലിയൊരു പോർട്രെയ്റ്റും കാണാം.   

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ARR (@arrahman)

'ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം' എന്ന കുറിപ്പോടെയാണ്  ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 

 

റഹ്മാൻ-സൈറാ ബാനു ദമ്പതികൾക്ക്ഖ ദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്.  ഖദീജ ഗായിക കൂടിയാണ്. യെന്തിരൻ എന്ന രജനീകാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.  2020 ൽ പുറത്തിറക്കിയ 'ഫരിശ്തോ' എന്ന ഗാനം രാജ്യാന്തര പുരസ്ക്കാരം നേടിയിരുന്നു.    

ഗായിക ശ്രേയ ഘോഷാൽ ഉൾപ്പെടെ നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News