Nadikar Thilakam: വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി ഞെട്ടിക്കാന്‍ ടൊവിനോ; 'നടികര്‍ തിലക'ത്തിന് ആരാധകർ കട്ട വെയിറ്റിംഗ്

Nadikar Thilakam updates: സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 05:10 PM IST
  • ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ അവസാനിച്ചിരുന്നു.
  • രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദില്‍ തുടക്കമാകുകയും ചെയ്തു.
  • സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.
Nadikar Thilakam: വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി ഞെട്ടിക്കാന്‍ ടൊവിനോ; 'നടികര്‍ തിലക'ത്തിന് ആരാധകർ കട്ട വെയിറ്റിംഗ്

മിന്നല്‍ മുരളി, തല്ലുമാല, 2018 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം വീണ്ടും വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ടൊവിനോ തോമസ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് നടികര്‍ തിലകം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ അവസാനിച്ചിരുന്നു. രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദില്‍ തുടക്കമാകുകയും ചെയ്തു. 

സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. അഭിനയ മേഖലയില്‍ സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുന്ന ഡേവിഡ് പടിക്കലിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ പ്രതിസന്ധികളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഇതിനെ തരണം ചെയ്യാനുള്ള ഡേവിഡിന്റെ ശ്രമങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് നടികര്‍ തിലകം പറയുന്നത്. 

ALSO READ: കല്യാണം കഴിഞ്ഞതോടെ സോമന്റെ ലൈഫ് മാറി; റിലീസിനൊരുങ്ങി 'സോമന്റെ കൃതാവ്'

പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവീ മേക്കേഴ്‌സിന്റെ വൈ. നവീനും വൈ. രവി ശങ്കറും നടികര്‍ തിലകത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത്. 120ഓളം ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രത്തിന്റെ ബജറ്റ് ഏകദേശം 40 കോടി രൂപയാണ്. 

ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അര്‍ജുന്‍, ദിവ്യ പിള്ള, നന്ദകുമാര്‍, ഖാലീദ് റഹ്മാന്‍, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ജസീര്‍ മുഹമ്മദ് തുടങ്ങിയ വന്‍ താരനിരയാണ് നടികര്‍ തിലകത്തില്‍ വേഷമിടുന്നത്. 

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമ ശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി -  ഡാന്‍ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ - അരുണ്‍ വര്‍മ്മ തമ്പുരാന്‍, വിഷ്വല്‍ എഫ് എക്‌സ് - മേരകി വി എഫ് എക്‌സ്, പ്രോമോ സ്റ്റില്‍ - രമ ചൗധരി, സ്റ്റില്‍ ഫോട്ടോഗ്രഫി - വിവി ചാര്‍ളി, പബ്ലിസിറ്റി ഡിസൈന്‍ - ഹെസ്റ്റണ്‍ ലിനോ, ഡിജിറ്റല്‍ പി ആര്‍ - അനൂപ് സുന്ദരന്‍, പി ആര്‍ ഓ - ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News