Vijay Deverakonda: പാൻ ഇന്ത്യൻ മാസ് ചിത്രവുമായി വിജയ് ദേവരകൊണ്ട! VD14 പ്രഖ്യാപിച്ചു

Vijay Deverakonda Movie: രാഹുൽ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 9, 2024, 10:24 PM IST
  • 'ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം' എന്ന അടിക്കുറിപ്പോടെ പോസ്റ്റർ പങ്കുവെച്ചു.
  • മൈത്രി മൂവി മേക്കേഴ്സിനാണ് ചിത്രത്തിന്റെ നിർമ്മാണം.
  • 1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന
Vijay Deverakonda: പാൻ ഇന്ത്യൻ മാസ് ചിത്രവുമായി വിജയ് ദേവരകൊണ്ട! VD14 പ്രഖ്യാപിച്ചു

യുവ സംവിധായകനായ രാഹുല്‍ സംകൃത്യനും മൈത്രി മൂവി മേക്കേഴ്സിനും ഒപ്പം വിജയ്‌ ദേവരക്കൊണ്ടയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം വിജയ്‌ ദേവരക്കൊണ്ടയുടെ ജന്മദിനമായ ഇന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ഒരു കണ്‍സെപറ്റ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

'ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം' എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററില്‍ കാണാനാകും. 1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണു സൂചന.

ALSON READ: 'സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ' മെയ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു

പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ ഇടംനേടാന്‍ സാധിക്കാതെ പോയ ചില ചരിത്രസംഭവങ്ങളാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. വിജയ്‌ ദേവരക്കൊണ്ടയുടെ മുന്‍ ഹിറ്റ്‌ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രവും വലിയ ബജറ്റിലാണ് ഒരുക്കുന്നത്. 

ഈ ചിത്രത്തിലൂടെ അവര്‍ക്ക് ദേവരക്കൊണ്ടയുമായി ഹാട്രിക്ക് വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടാക്സിവാല എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനുശേഷം വിജയ്‌ ദേവരക്കൊണ്ടയും സംവിധായകന്‍ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ലഭ്യമാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News