Road Accident: സൗദിയിൽ വാഹനാപകടം: നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം!

Saudi Raod Accident: സംഭവത്തെ തുടർന്ന് റിയാദ് ട്രാഫിക് പോലീസ് റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ വിവരം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 02:19 PM IST
  • കുവൈത്തിൽ നിന്നും റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ കുടുംബം അപകടത്തിൽ മരിച്ചു
  • ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ച ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്
  • അപകടത്തെ തുടർന്ന് ഫോർഡ് കാർ പൂർണമായും കത്തി നശിച്ചു
Road Accident: സൗദിയിൽ വാഹനാപകടം: നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം!

റിയാദ്: കുവൈത്തിൽ നിന്നും റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ കുടുംബം അപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. റിയാദിനടുത്ത് വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ തുമാമയിൽ ഹഫ്ന-തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ച ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്.  അപകടത്തെ തുടർന്ന് ഫോർഡ് കാർ പൂർണമായും കത്തി നശിച്ചു.

Also Read: ബ്രിക്സ് അംഗത്വം; ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദിയും യുഎഇയും

മൃതദേഹങ്ങളും രേഖകളുമൊക്കെ കത്തി ചാരമായി.  സംഭവത്തിൽ അഞ്ചു പേരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് റിയാദ് ട്രാഫിക് പോലീസ് റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ വിവരം അറിയിച്ചു. ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു, ഭാര്യ തബ്റാക് സർവർ, മക്കളായ മുഹമ്മദ് ദാമിൽ ഗൗസ്, മുഹമ്മദ് ഈഹാൻ ഗൗസ് എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ചാമൻ ആരാണെന്ന് വ്യക്തമല്ല. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവർ കുവൈത്തിൽ നിന്നും സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ എത്തിയവരാണ്. ഇവരുടെ മൃതദേഹങ്ങൾ റിയാദിൽ നിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read: Viral Video: നാഗമണിക്ക് കാവലിരിക്കുന്ന നാഗം, വീഡിയോ വൈറൽ..!

നാട്ടിൽ നിന്നോ കുവൈത്തിൽ നിന്നോ ആരും ഇവരുടെ വിവരം അറിയാനായി ബന്ധപ്പെട്ടിട്ടില്ല. കുടുംബത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ എംബസിയേയോ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെയോ (+966508517210, 0503035549) ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. ഇതിനിടയിൽ ഈ വാർത്ത അറിഞ്ഞുകൊണ്ട്ട്ട് അൽഖർജിൽനിന്ന് ഒരാൾ സിദ്ദീഖ് തുവ്വൂരിനെ വിളിച്ച് അവിടെയുള്ള ഒരു ആന്ധ്ര സ്വദേശിയുടെ അയൽവാസികളാണ് അപകടത്തിൽപെട്ട കുടുംബം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ സംഭവം അറിഞ്ഞതിനെ തുടർന്നുള്ള ആഘാതത്തിൽ കൂടുതൽ വിവരങ്ങളൊന്നും ആ ആന്ധ്ര സ്വദേശിയിൽ നിന്നും ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News