Saudi Arabia: മയക്കുമരുന്ന് കേസില്‍ സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്നത്‌ 350ഓളം ഇന്ത്യക്കാര്‍

Saudi Arabia:  സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 07:11 PM IST
  • റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ റിയാദ് ഉൾപ്പടെയുള്ള മധ്യപ്രവിശ്യയിലെയും ദമ്മാം ഉൾപ്പടെയുള്ള കിഴക്കൻ പ്രവിശ്യയിലെയും ജയിലുകളിൽ 225 ഇന്ത്യക്കാരാണ് മയക്കുമരുന്ന് കേസിൽ പിടിയിലായിരിയ്ക്കുന്നത്
Saudi Arabia: മയക്കുമരുന്ന് കേസില്‍ സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്നത്‌ 350ഓളം ഇന്ത്യക്കാര്‍

Riyad: മയക്കുമരുന്ന് കേസുകളിൽ സൗദി അറേബ്യയിലെ ജയിലുകളിൽ 350ഓളം ഇന്ത്യക്കാരുണ്ടെന്ന്  റിപ്പോർട്ട്. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നു. 

മയക്കുമരുന്നിനെതിരെ ആഭ്യന്തരമന്ത്രാലയം കാമ്പയിൻ ശക്തമാക്കി പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാർ പിടിയിലായത്. മദ്യം, തംബാക്ക്, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ്, ഖാത്ത് എന്നിവയുടെ കടത്തും വില്പനയുമാണ് ഇവരിൽ ചുമത്തിയിരിയ്ക്കുന്ന കുറ്റം. 

Also Read:  Sun Transit in Cancer 2023: സൂര്യ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം ചൊരിയും!! ആഗസ്റ്റ്‌ 16 വരെ സുവര്‍ണ്ണകാലം 

റിപ്പോര്‍ട്ട് അനുസരിച്ച് റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ റിയാദ് ഉൾപ്പടെയുള്ള മധ്യപ്രവിശ്യയിലെയും ദമ്മാം ഉൾപ്പടെയുള്ള കിഴക്കൻ പ്രവിശ്യയിലെയും ജയിലുകളിൽ 225 ഇന്ത്യക്കാരാണ് മയക്കുമരുന്ന് കേസിൽ പിടിയിലായിരിയ്ക്കുന്നത്. അതുകൂടാതെ, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പരിധിയിൽ നൂറോളം ഇന്ത്യക്കാരും ജയിലിലുണ്ട്. 

Alo Read:  Delhi Flood Alert: തലസ്ഥാനത്തെ വെള്ളത്തില്‍ മുക്കി ഹരിയാന!! സ്കൂള്‍ കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ 

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നുണ്ട്. 

സൗദിയിലുടനീളം മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ പരിശോധന ശക്തമാക്കിയിരിയ്ക്കുകയാണ് അധികൃതര്‍. വിവിധ മയക്കുമരുന്ന് റെയ്ഡുകളിൽ നിരവധി പേരാണ് ഇതിനോടകം അറസ്റ്റിലായത്. ജിസാൻ മേഖലയിലെ അൽ അർദ സെക്ടറിൽ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിംഗ് സംഘം 475 കിലോഗ്രാം ഖത്ത് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തി. 

അസീർ മേഖലയിൽ 39.6 കിലോ ഹാഷിഷ് വിൽക്കാൻ ശ്രമിച്ചതിനും തോക്കുകളും വെടിക്കോപ്പുകളും കൈവശം വച്ചതിനും രണ്ടുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത എല്ലാ ലഹരി വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

സംശയാസ്പദമായ കള്ളക്കടത്തോ മറ്റ് ലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 1910@zatca.gov.sa എന്ന ഇമെയിൽ വഴിയോ രാജ്യത്തിനകത്ത് നിന്ന് 1910 എന്ന നമ്പറിലോ വിദേശത്ത് നിന്ന് +966114208417 എന്ന നമ്പറിലോ ബന്ധപ്പെടാന്‍ അധികൃതർ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. കൂടാതെ, മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികവും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News