Hajj 2023: തീർത്ഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും ഇത്തവണത്തേതെന്ന് സൗദി ഹജ്ജ് മന്ത്രി

Hajj 2023: തീർത്ഥാടകരുടെ എണ്ണം പഴയത് പേലെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഉദാരമായ നിർദേശങ്ങൾ ഭരണകൂടം നൽകിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 11:14 PM IST
  • തീർത്ഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഒരു ഹജ്ജാവും ഇത്തവണത്തേത്
  • സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു
Hajj 2023: തീർത്ഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും ഇത്തവണത്തേതെന്ന് സൗദി ഹജ്ജ് മന്ത്രി

റിയാദ്: തീർത്ഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഒരു ഹജ്ജാവും ഇത്തവണത്തേതെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. ഈ വർഷം ഹജ്ജ് സീസൺ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.  മുഴുവൻ തീർത്ഥാടകരെയും സ്വാഗതം ചെയ്യുന്നുവെന്നും കൊവിഡ് കാലത്ത് എല്ലാ വെല്ലുവിളികളെയും രാജ്യം തരണം ചെയ്‌തുവെന്നും.

Also Read: Kuwait News: പ്രവാസി ബാച്ചിലര്‍മാര്‍ക്കായി വാടകകയ്ക്ക് എടുത്ത വീട്ടില്‍ മദ്യ നിര്‍മാണം

തീർത്ഥാടകരുടെ എണ്ണം പഴയത് പേലെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഉദാരമായ നിർദേശങ്ങൾ ഭരണകൂടം നൽകിയിരുന്നു. ഇതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.  ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കം സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ഈ വർഷാരംഭം മുതൽ തുടങ്ങിയിരുന്നു. ഇത്തവണ ഉയർന്ന പ്രായപരിധിയില്ലാതെ മുഴുവൻ കാലയളവിലും ഹജ്ജിന് അപേക്ഷിക്കാൻ തീർത്ഥാടകരെ അനുവദിച്ചു. ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ പാക്കേജുകളിലൂടെ ഹജ്ജ് നിർവഹിക്കാനുള്ള അവസരം നൽകി.  ഇലക്ട്രോണിക് റിസർവേഷൻ മുതൽ ആവശ്യമുള്ള സേവനങ്ങൾ ഒരുക്കിയിരുന്നു. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും 58 ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജ് ബുക്കിങ്ങിനായി ഏഴ് വിവിധ ഭാഷകളിൽ മന്ത്രാലയം നുസ്ക് ഹജ്ജ് പ്ലാറ്റ്‌ഫോം ആരംഭിച്ചതായും മന്ത്രി സൂചിപ്പിച്ചു.

Also Read: ബൈക്കിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണെന്നും. നിരവധി സേവനങ്ങൾ സംഘടിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഫലപ്രദമായി ഇത് സഹായിച്ചുവെന്നും. വരാനിരിക്കുന്ന വർഷങ്ങളിൽ സൗദിയിലെത്തിയത് മുതൽ സുരക്ഷിതമായി മടങ്ങിപ്പോകുന്നത് വരെയുള്ള എല്ലാ ഹജ്ജ് നടപടിക്രമങ്ങളും ഇലക്ട്രോണിക് ആക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്നും ഹജ്ജ് മന്ത്രി അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News