ജിതിനും പൂവമ്മയും ഇനി കുടുംബത്തിന്റെ ട്രാക്കിലേക്ക്; അത്ലെറ്റിക്സ് താരങ്ങളായ ജിതിൻ പോളും പൂവമ്മയും വിവാഹിതരാകുന്നു

1 /4

ഇന്ത്യൻ അത്ലെറ്റിക്സ് താരങ്ങളായ ജിതിൻ പോളും എം ആർ പൂവമ്മയും തമ്മിൽ വിവാഹിതരാകുന്നു. ജനുവരി ഒന്നിന് തൃശൂർ ചാലക്കുടിയിൽ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്.   

2 /4

മലയാളിയായ ജിതിനും കർണാടക മംഗലാപുരം സ്വദേശിനിയും തമ്മിൽ നീണ്ട നാളായി പ്രണയത്തിലായിരുന്നു.

3 /4

പൂവമ്മ 400 മീറ്റർ സ്പിന്ററാണ്. 2014, 2018 ഏഷ്യൻ ഗെയിംസിലും 2013, 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യക്കായി സ്വർണം നേടിയ റിലെ ടീമിന്റെ ഭാഗമായിരുന്ന പൂവമ്മ. 2008 കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ വെള്ളിയും റിലെിൽ സ്വർണം നേടിട്ടുണ്ട്. റിയോ ഒളിംപിക്സിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു പൂവമ്മ.   

4 /4

400 ഹർഡിസിൽ ജിതിൻ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്തിലും ഇന്ത്യക്കായി പ്രതിനിധീകരിച്ചിട്ടുണ്ട്. സാഫ് ഗെയിംസിൽ വെള്ളി സ്വന്തമാക്കിട്ടുണ്ട്.   

You May Like

Sponsored by Taboola