Budh Margi 2023: ഒരു മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ശക്തമായ നേട്ടങ്ങൾ, ഇവരുടെ ഭാഗ്യം തെളിയും

Mercury Transit 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്ത് രാശി മാറും. മെയ് 15 ന് ബുധൻ മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി.  അത്തരമൊരു സാഹചര്യത്തിൽ, ഈ സമയം ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും.

 

Budh Margi 2023 Effect: മേയ് 15 ന് ബുധൻ മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി.  ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം അത് നേർരേഖയിൽ ആയാലും വക്രഗതിയിൽ ആയാലും എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ശുഭവും അശുഭവുമായ ഫലങ്ങൾ നൽകുന്നു

1 /5

മേടരാശിയിൽ ബുധൻ സംക്രമിചാറ്റിലൂടെ പല രാശിക്കാരുടെയും ജീവിതത്തിൽ അതിന്റെ ശുഭഫലം ദൃശ്യമാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

2 /5

മിഥുനം (Gemini):  ജ്യോതിഷ പ്രകാരം മേട രാശിയിലെ ബുധന്റെ നേര്രേഖയിലുള്ള സഞ്ചാരം മിഥുന രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തും. ഈ സമയത്ത് മുടങ്ങിക്കിടന്ന വരുമാനം ലഭിക്കും. വരുമാനം വർദ്ധിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ കാലയളവിൽ കടം നൽകിയ പണം തിരികെ നൽകാം. പ്രണയ ബന്ധങ്ങളിലെ പിരിമുറുക്കത്തിന് ആശ്വാസം ലഭിക്കും. നിങ്ങളുടെ സ്നേഹം കൂടുതൽ ശക്തമാകും. മുതിർന്നവരുമായുള്ള ബന്ധം മെച്ചപ്പെടും അതിലൂടെ കുടുംബത്തിൽ നേട്ടമുണ്ടാകും.  

3 /5

കർക്കടകം (Cancer):  ഈ രാശിക്കാർക്ക് ഈ സമയം ഐശ്വര്യവും ഫലദായകവുമായിരിക്കും. കരിയർ മുതൽ വ്യക്തിജീവിതം വരെ ഈ സമയത്ത് നിങ്ങൾക്ക് നല്ല വാർത്തകൾ കേൾക്കാനാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധത്തിൽ ശക്തി ഉണ്ടാകും. ജോലിയിൽ നിങ്ങളുടെ സ്ഥാനം മികച്ചതാകും. ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് മുതിർന്നവരുടെ അനുഗ്രഹം ഉണ്ടാകും. അവരുടെ സഹകരണത്തോടെ നിങ്ങളുടെ കരിയറിൽ മുന്നേറാൻ കഴിയും. പഴയ പ്രശ്നങ്ങൾ മാറി ആരോഗ്യം മെച്ചപ്പെടും.

4 /5

കന്നി (Virgo):  ജ്യോതിഷ പ്രകാരം കന്നിരാശിക്കാർക്കും ഈ കാലഘട്ടം വളരെ പ്രത്യേകതയുള്ളതാണ്. ഈ സമയത്ത് പൂർവ്വിക സ്വത്ത്, അനന്തരാവകാശം, കിട്ടാനുള്ള പണം എന്നിവലഭിക്കും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന പണം ഈ സമയത്ത് ഗുണം ചെയ്യും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും.  ഒരു പ്രമോഷൻ ഓഫർ ലഭിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതാണ്. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ഉണ്ടാകും.

5 /5

ധനു (sagittarius): മേട രാശിയിൽ ബുധൻ സംക്രമിക്കുന്നത് ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ചിന്തയും യുക്തിയും വർദ്ധിക്കും. നിങ്ങൾ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് വിജയം ലഭിക്കും. ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകും. പരസ്പരം വിശ്വാസമർപ്പിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബന്ധം സംരക്ഷിക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola