Lunar Eclipse 2024: ഇന്നത്തോടെ കഷ്ടതകള്‍ മാറും; നാളെ മുതല്‍ ഈ 5 രാശിക്കാരുടെ കയ്യില്‍ പണം പെരുകും...!

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം ഏറെ പ്രധാനമാണ്. ഇത് എല്ലാ രാശിക്കാരിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ചിലര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റം അനുകൂലമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലമായിരിക്കും എന്നുമാത്രം. 

 

Chandra Grahanam 2024 lucky zodiacs: ഗ്രഹസംക്രമണം പോലെ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങളും പ്രധാനമാണ്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ചന്ദ്രഗ്രഹണം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. 

1 /6

മാര്‍ച്ച് 25നാണ് ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത് ചില രാശിക്കാരുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കും. പ്രധാനമായും 5 രാശിക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ആ ഭാഗ്യരാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.  

2 /6

ചിങ്ങം : അത്ഭുതകരമായ ഫലങ്ങളാണ് ചന്ദ്രഗ്രഹണത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കുക. ഈ രാശിക്കാര്‍ പുതിയ വീട്, സ്ഥലം, വാഹനം എന്നിവ വാങ്ങാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നിലയിലുള്ള മാറ്റങ്ങള്‍ക്കൊപ്പം കുടുംബാന്തരീക്ഷത്തിലും ദാമ്പത്യ ജീവിതത്തിലുമെല്ലാം അമ്പരപ്പിക്കുന്ന മാറ്റങ്ങളുണ്ടാകും.   

3 /6

കന്നി: സാമ്പത്തിക പുരോഗതിയാണ് കന്നി രാശിക്കാരെ കാത്തിരിക്കുന്നത്. പ്രധാനമായും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് വളരെ അനുകൂലമായ സമയമാണ്. ബിസിനസില്‍ നിന്ന് വലിയ ലാഭം ലഭിക്കുമെന്ന് മാത്രമല്ല, ബിസിനസ് വിപുലീകരിക്കുന്നതിന് വരെ സാധ്യതയുണ്ട്. സ്വര്‍ണം പോലെയുള്ള സമ്മാനങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തിയേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാനാകും.   

4 /6

വൃശ്ചികം: ചന്ദ്രഗ്രഹണത്തിലൂടെ ആഗ്രഹ സഫലീകരണം സാധ്യമാക്കാന്‍ വൃശ്ചികം രാശിക്കാര്‍ക്ക് കഴിയും. മോഹിച്ചത് സ്വന്തമാക്കാന്‍ പ്രയാസപ്പെടേണ്ടി വരില്ല. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട രീതിയിലേയ്ക്ക് എത്തും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.   

5 /6

ധനു: സ്വദേശത്തോ വിദേശത്തോ ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ ധനു രാശിക്കാര്‍ക്ക് സാധിക്കുന്ന സമയമാണ് വന്നുചേരാന്‍ പോകുന്നത്. നിക്ഷേപകര്‍ക്ക് മികച്ച ലാഭം ലഭിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമ്പത്തികമായി ഗുണം ലഭിക്കും. ഫുള്‍ ടൈം/പാര്‍ട്ട് ടൈം ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി തന്നെ ലഭിക്കും. ഏറെ നാളായി കാത്തിരിക്കുന്ന ജീവിത പങ്കാളിയെ കണ്ടെത്താനാകും.  

6 /6

മിഥുനം: ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഈ രാശിക്കാര്‍ക്കൊപ്പം ഉണ്ടാകും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം ഉറപ്പിക്കാം. വിവാഹം പോലെയുള്ള മംഗള കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച ജോലിയും മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയവും സ്വന്തമാക്കാനാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. 

You May Like

Sponsored by Taboola