Jupiter Transit 2024: മെയ്‌ 1 മുതൽ ഈ 7 രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ഇത് വ്യാഴത്തിന്റെ ഗ്യാരണ്ടി!

ജ്യോതിഷത്തിൽ എല്ലാ ​ഗ്രഹങ്ങളുടെയും രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ശുഭ​ഗ്രഹങ്ങളിൽ ഒന്നായ വ്യാഴത്തിന്റെ രാശിമാറ്റത്തിന് ജ്യോതിഷത്തിൽ പ്രാധാന്യമേറെയാണ്. 

 

Jupiter Transit 2024 May 1 lucky zodiacs: വ്യാഴ സംക്രമണം എന്നത് ജ്യോതിഷത്തിൽ ഒരു പ്രധാന ‍സംഭവമായാണ് കാണുന്നത്. മെയ് 1 ന് ഉച്ചയ്ക്ക് 12.59 ന് വ്യാഴം ഇടവം രാശിയിൽ സംക്രമിക്കും. ഈ സംക്രമത്തിൻ്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. എന്നാൽ, വ്യാഴത്തിൻ്റെ സംക്രമണം ചില രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. ആ ഭാ​ഗ്യരാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം. 

1 /7

ഇടവം: വ്യാഴത്തിന്റെ സംക്രമണം ഏറ്റവും കൂടുതൽ ​ഗുണം നൽകുന്നത് ഇടവം രാശിക്കാർക്കാണ്. എന്ത് തൊട്ടാലും വിജയം കാണുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. വ്യാഴത്തിന്റെ അനു​ഗ്രഹം എല്ലാ കാര്യത്തിലും ഇവർക്ക് ലഭിക്കും. ബിസിനസിൽ ഉയർച്ച ഉണ്ടാകും. ഇതുവഴി സാമ്പത്തികമായി മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേയ്ക്ക് മാറും. തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്കും ഉദ്യോ​ഗാർത്ഥികൾക്കും ഒരുപോലെ നല്ല സമയമാണ്.   

2 /7

മിഥുനം: വ്യാഴ സംക്രമത്തിൻ്റെ അനുകൂല സ്വാധീനം മൂലം മിഥുന രാശിക്കാർക്ക് തൊഴിൽ, ഓഫീസ് ജോലികളിൽ പുതിയ അവസരങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യാഴത്തിൻ്റെ അനുഗ്രഹത്താൽ സമൂഹത്തിൽ ബഹുമാനം ലഭിക്കും.   

3 /7

കർക്കടകം: കർക്കടക രാശിക്കാർക്ക് ​നേട്ടങ്ങളുടെ കാലമാണ് വരാനിരിക്കുന്നത്. ചെയ്യുന്ന എല്ലാ ജോലികളിലും മികച്ച ഫലങ്ങൾ ലഭിക്കും. ഈ രാശിക്കാരിലേയ്ക്ക് അപ്രതീക്ഷിതമായി പണമൊഴുക്ക് ഉണ്ടാകും. ചിലർക്ക് പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാക്കാൻ അവസരം ലഭിക്കും. ഇവരുടെ കഠിനാധ്വാനത്തിൻ്റെ പൂർണ ഫലം വ്യാഴം നൽകും.  

4 /7

ചിങ്ങം: വ്യാഴത്തിൻ്റെ സംക്രമം മൂലം ചിങ്ങം രാശിക്കാർക്ക് മികച്ച ഫലം ലഭിക്കും. ഈ കാലയളവിൽ ചിങ്ങം രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ചിങ്ങം രാശിക്കാർക്ക് സമ്പത്ത് നേടുന്നതിന് നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. വ്യാഴത്തിന്റെ അനുഗ്രഹത്താൽ കുടുംബാന്തരീക്ഷം മെച്ചപ്പെടും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. ബിസിനസുകാർക്കും നിക്ഷേപകർക്കും അനുയോജ്യമായ സമയമാണിത്.   

5 /7

കന്നി: കന്നി രാശിക്കാർ ജോലിയിലും ബിസിനസ്സിലും മികച്ച പുരോഗതി കൈവരിക്കും. ശമ്പള വർധനയ്‌ക്കൊപ്പം പ്രമോഷനും ലഭിക്കും. ഈ രാശിക്കാരുടെ എല്ലാ ബിസിനസ്സ് പദ്ധതികളും വിജയിക്കും. വ്യാഴത്തിൻ്റെ അനുഗ്രഹത്താൽ പഴയ കടബാധ്യതകൾ പെട്ടെന്ന് മാറും. എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും അറുതി വരുമെന്ന് മാത്രമല്ല, പണം കണ്ടെത്താനായി പുതുവഴികൾ തേടുകയും അവ ഫലം കാണുകയും ചെയ്യും.  

6 /7

മകരം: വ്യാഴ സംക്രമം മൂലം മകരം രാശിക്കാരുടെ സാമ്പത്തിക നില ഭദ്രമാകും. പണത്തിൻ്റെ വരവ് വർദ്ധിക്കും. സാമ്പത്തിക ബാധ്യതൾ നീങ്ങും. ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ ഇനി നടത്താനാകും. വീടും ഭൂമിയും വാങ്ങാൻ യോഗം ഉണ്ടാകും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പൂർണ പിന്തുണ ലഭിക്കും.  

7 /7

കുംഭം: വ്യാഴ സംക്രമ സമയത്ത് കുംഭ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ ലഭിക്കും. സമ്പത്ത് വർദ്ധിക്കും. പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടവർ സമ്പന്നരാകും. ഭൂമിയും വീടും മാത്രമല്ല പുതിയ വാഹനവും വാങ്ങാനുള്ള അവസരം കുംഭ രാശിക്കാർക്ക് ഉണ്ട്.    (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola