Latest Upadate on FD Rates: പ്രമുഖ ബാങ്കുകളുടെ സ്ഥിര നിക്ഷേപ നിരക്കുകള്‍, ഒരു താരതമ്യം

രാജ്യത്തെ പ്രമുഖ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ അടുത്തിടെ തങ്ങളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് നല്‍കുന്ന പലിശ നിരക്കില്‍ ഗണ്യമായ മാറ്റം വരുത്തിയിരുന്നു. RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അതനുസരിച്ച്, രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്.   SBI, HDFC, ICICI, PNB, കാനറ ബാങ്ക് നല്‍കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഒരു താരതമ്യം 

Latest Upadate on FD Rates 2023: രാജ്യത്തെ പ്രമുഖ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ അടുത്തിടെ തങ്ങളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് നല്‍കുന്ന പലിശ നിരക്കില്‍ ഗണ്യമായ മാറ്റം വരുത്തിയിരുന്നു. RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ബാങ്കുകള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അതനുസരിച്ച്, രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്.   SBI, HDFC, ICICI, PNB, കാനറ ബാങ്ക് നല്‍കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഒരു താരതമ്യം 

1 /5

SBI സ്ഥിര നിക്ഷേപ പലിശ നിരക്ക്  (SBI FD Rate 2023) പൊതു നിക്ഷേപകർക്ക് 3%  മുതൽ 7% വരെ പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് SBI വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള FD-കളിൽ ഉയർന്ന പലിശ നിരക്ക് ലഭിക്കും. എസ്ബിഐ അതിന്‍റെ അമൃത് കലശ് നിക്ഷേപ പദ്ധതിക്ക് 7.1 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

2 /5

HDFC ബാങ്ക് FD നിരക്ക് 2023  (HDFC Bank FD Rate 2023) പൊതു നിക്ഷേപകർക്ക് 3% മുതൽ 7.1% വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് HDFC ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെ കാലാവധിയുള്ള FD-കളിൽ നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കും.

3 /5

ICICI Bank ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾ 2023 (ICICI Bank Fixed Deposit Rates 2023)   പൊതു നിക്ഷേപകർക്ക് 3% മുതൽ 7.1% വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക്  ICICI ബാങ്ക്  നല്‍കുന്ന പലിശ നിരക്ക്. നിക്ഷേപകർക്ക് 15 മാസം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള FD-കളിൽ ഉയർന്ന പലിശ നിരക്ക് ലഭിക്കും.

4 /5

PNB ഏറ്റവും പുതിയ FD നിരക്ക് 2023  (PNB Latest FD Rate 2023)   പൊതു നിക്ഷേപകർക്ക് 3.5% മുതൽ 7.25 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് PNB ബാങ്ക് നല്‍കുന്ന  പലിശ നിരക്ക്. 666 ദിവസത്തെ എഫ്ഡിയിൽ നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25 ശതമാനം ലഭിക്കും.  

5 /5

കാനറ ബാങ്കിന്‍റെ ഏറ്റവും പുതിയ FD നിരക്ക് 2023 (Canara Bank Latest FD Rate 2023)   പൊതു നിക്ഷേപകർക്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെയാണ് കാനറ  ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. 444 ദിവസത്തെ FDയിൽ നിക്ഷേപകർക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25 ശതമാനം ലഭിക്കും

You May Like

Sponsored by Taboola