Shani Uday 2024: ഈ രാശിക്കാരോട് ദയ കാണിക്കും ശനി ദേവന്‍; എന്നാല്‍, ഇവര്‍ക്ക് കഷ്ടകാലം!!

Shani Uday 2024:  ജ്യോതിഷത്തില്‍ ശനി ദേവന്‍ ക്രൂരനും എന്നാല്‍ ഒരേസമയം നീതിയുടെ ദൈവമായും കണക്കാക്കപ്പെടുന്നു. അതായത് ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച്  ഫലം നല്‍കുന്ന ദേവനായാണ് ശനി അറിയപ്പെടുന്നത്. ശനിയുടെ സ്വാധീനം ദരിദ്രനെ പോലും കോടീശ്വരനാക്കും, അതേസമയം ശനിയുടെ കോപത്തിന് ഒരു കോടീശ്വരനെ തെരുവിലിറക്കാനും കഴിയും. 

നീതിയുടെ ദൈവമായ ശനി ദേവന്‍ ഇപ്പോള്‍ കുംഭ രാശിയിലാണ്. ജ്യോതിഷം പറയുന്നതനുസരിച്ച്  2024-ൽ ശനി കുംഭത്തിൽ തുടരും. ശനിയുടെ മാറുന്ന ചലനം 12 രാശികളെയും ബാധിക്കുന്നു. ജ്യോതിഷം അനുസരിച്ച്  നിലവിൽ കുംഭ രാശിയിൽ സ്ഥിതി ചെയ്യുന്നു ശനി മാർച്ച് 18 ന് ഉദിക്കും. ശനിയുടെ ഉദയം ചില രാശിക്കാര്‍ക്ക് അനുകൂലവും എന്നാല്‍ ചില രാശിക്കാര്‍ക്ക് ഏറെ പ്രതികൂലവുമായ ഫലങ്ങൾ നല്‍കും. ആ രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം...  

1 /5

മിഥുനം  രാശി (Gemini Zodiac Sign)   കുംഭം രാശിയിൽ ശനിയുടെ ഉദയം മിഥുന രാശിക്കാർക്ക് ഏറെ ശുഭകരമായി മാറും. ഈ സമയത്ത്, നിങ്ങളുടെ വീട്ടിൽ ഒരു നല്ല അന്തരീക്ഷം കാണുവാന്‍ സാധിക്കും. സന്തോഷവും ഐശ്വര്യവും വർദ്ധിക്കുകയും ഈ രാശിക്കാരുടെ ജോലിയിലെ എല്ലാ തടസ്സങ്ങളും നീങ്ങുകയും ചെയ്യും. പുരോഗതിക്കുള്ള പുതിയ വഴികൾ തുറക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. 

2 /5

തുലാം  രാശി  (Libra Zodiac Sign)     ജ്യോതിഷ പ്രകാരം, തുലാം രാശിക്കാർക്ക് ശനിദേവന്‍റെ അനുഗ്രഹം നിലനിൽക്കും. തുലാം രാശിക്കാർക്ക് ശനിദേവന്‍റെ ഉദയം ശുഭകരമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം അല്ലെങ്കിൽ ഒരു പുതിയ ജോലിയ്ക്ക് അവസരം ലഭിച്ചേക്കാം. പുതിയ ചുമതലകൾ ലഭിച്ചേക്കാം. വിദേശയാത്രയ്ക്കുള്ള അവസരവും വന്നുചേരാം.    

3 /5

മേടം രാശി (Aries Zodiac Sign)  മേടം രാശിക്കാർക്ക് ശനിയുടെ ഉദയം ഏറെ പ്രതികൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ തുടരുന്ന ജോലി മോശമായി തീരാം. അതുമൂലം നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും. മനസ്സ് നിഷേധാത്മക ചിന്തകളാൽ നിറയും, മാനസികാവസ്ഥ നല്ലതായിരിക്കില്ല. ഈ സമയത്ത്, വാഹനമോടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അപകടത്തിന് സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ ഗൗരവമായിരിക്കുക. 

4 /5

ചിങ്ങം രാശി (Leo Zodiac Sign)  ശനിയുടെ ഉദയത്തിനുശേഷം, ചിങ്ങം രാശിക്കാർ ശ്രദ്ധാപൂർവ്വം മുന്നോട്ട് നീങ്ങണം. ഈ സമയത്ത്, ചിങ്ങം രാശിക്കാർ എന്തെങ്കിലും നിക്ഷേപം നടത്തുന്നതിന് മുമ്പ് ഏറെ ശ്രദ്ധാപൂർവ്വം ചിന്തിക്കണം. കാരണം ഇത് നിങ്ങൾക്ക് ശുഭമായിരിക്കില്ല.  ബിസിനസ് നടത്തുന്നവരും ശ്രദ്ധിക്കുക, കാരണം ഈ സമയത്ത് നഷ്ടത്തിന് സാധ്യതയുണ്ട്. 

5 /5

ധനു രാശി (Sagittarius Zodiac Sign)   കുംഭ രാശിയിലെ ശനിയുടെ ഉദയം ധനു രാശിക്കാർക്ക് വളരെ പ്രതികൂലമായിരിക്കും. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ നശിപ്പിക്കും. ഈ സമയത്ത്, പുറത്തുപോകുമ്പോൾ, വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഈ കാലയളവിൽ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുത്, യാത്രകൾ ഒഴിവാക്കുക.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola