Today Horoscope: പ്രണയം ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞോളൂ...! ഇതിനേക്കാൾ നല്ലൊരു ദിവസം വേറെയില്ല; സമ്പൂർണ്ണ രാശിഫലം

Today Horoscope March 24: നിങ്ങളുടെ ഒരു ദിവസം എങ്ങനെ ഇരിക്കുമെന്ന് അറിഞ്ഞു കൊണ്ട് ദിവസം ആരംഭിക്കാൻ ആ​ഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ..? എങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. 

വിവിധ രാശികൾക്ക് ഇന്ന് എന്തെല്ലാം നല്ല കാര്യങ്ങൾ നേരിടേണ്ടതായി വരും. ഏതെല്ലാം കാര്യങ്ങളിൽ വിജയിക്കും, ഏതെല്ലാം കാര്യങ്ങളിൽ പരാജയം നേരിടേണ്ടതായി വരും ആരോടെങ്കിലും പ്രണയം തുറന്നു പറയുമോ..? ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുമോ എന്നൊക്കെ അറിയാൻ തുടർന്ന് വായിക്കൂ.

 

1 /12

മേടം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സമ്മിശ്രമായിരിക്കും. മുതിർന്നവരുടെ വാക്കുകൾക്ക് അൽപ്പം വില കൊടുക്കുന്നത് നല്ലതായിരിക്കും. ആരോ​ഗ്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. സാമ്പത്തികമായി അൽപ്പം ഭീഷണികൾ നേരിടാൻ സാധ്യത കാണുന്നു. വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.   

2 /12

ഇടവം: ജോലി സംബന്ധമായി എന്തെങ്കിലും പ്രപലോഭനങ്ങൾ ഉണ്ടായാൽ അതിൽ സമ്യമനം പാലിക്കുക. വൈകാരികമായി ഇരിക്കുമ്പോൾ സുപ്രധാനമായി തീരുമാനങ്ങൾ കൈകൊള്ളാതിരിക്കുക. സുഹൃദ്​ബന്ധങ്ങൾ കൂടുതൽ ശക്തമാകും. ബന്ധുക്കളുമായി വാക്കുതർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.   

3 /12

മിഥുനം: എന്തെങ്കിലും ശ്രമങ്ങൾ നടത്തിയാൽ അതില്‌ പരാജയപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. മുതിർന്നവരോട് മാന്യമായ രീതിയിൽ പെരുമാറുക. നിങ്ങളുടെ ജോലി മേഖലയിൽ നിങ്ങള്‌ ചെയ്യുന്ന പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കും. സാമ്പത്തികപരമായി നേട്ടങ്ങൾ ഉണ്ടാകും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം വർദ്ധിക്കും.   

4 /12

കർക്കടകം: ജീവിതത്തിൽ പുരോ​ഗതി ഉണ്ടാകുന്നതിനായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്നുണ്ടെങ്കിൽ അതിന് പറ്റിയ ദിവസം ഇന്നാണ്. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചിലവഴിക്കാൻ സാധ്യതയുണ്ട്. മൊത്തത്തിൽ അനുകൂലമായ ദിവസമായിരിക്കും ഇന്ന്.   

5 /12

ചിങ്ങം: തൊഴിൽ രം​ഗത്ത് ക്ഷോഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ ബന്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ജീവിത രീതിയിൽ തൃകാതലായ മാറ്റങ്ങൾ കൊണ്ടു വരാൻ പരിശ്രമിക്കുകയും അതിൽ വിജഡയം കണ്ടെത്തുകയും ചെയ്യും. മഹത്തായ പരിപാടികളിൽ പങ്കെടുക്കാനുള്ള സാധ്യത കാണുന്നു, ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യും.   

6 /12

കന്നി: ജോലി സംബന്ധ കാര്യങ്ങളിൽ എടുക്കുന്ന പരിശ്രമങ്ങളിൽ വിജയം കണ്ടെത്തും. ജീവിതത്തിൽ പോസിറ്റീവ് നിലനിൽക്കും. ജീവിതത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരാണ് നിങ്ങൾ എങ്കിൽ ആ ഭാ​ഗ്യത്തിനുള്ള ഉ​ഗ്രൻ വഴിയും തുറന്ന് വരും.   

7 /12

തുലാം: പ്രൊഫഷണൽ സുഹ‍ൃത്തുക്കളിൽ നിന്നും നിങ്ങൾ നല്ല സപ്പോർട്ട് ലഭിക്കും. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡിലൂടെ വാഹനങ്ങളിൽ യാത്ര പോകുന്നവർ ശ്രദ്ധിക്കുക. നിങ്ങളെ കാത്ത് ഒരു അപകടം പതിയിരിക്കുന്നു.   

8 /12

വൃശ്ചികം: ബിസ്സിനസ്സിൽ നല്ല പുരോ​ഗതി കൈവരിക്കും. ഇന്ന് നിങ്ങൾ എടിുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ പുരോ​ഗതി കൊണ്ടുവരും. നിങ്ങളുടെ അനുഭവങ്ങൾ ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാകും. പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഓർത്തുവെക്കാൻ തക്ക നല്ല ദിവസമായിരിക്കും ഇന്ന്.   

9 /12

ധനു: സമ്പത്തും ഐശ്വര്യവും വർദ്ധിക്കും. ബിസ്സിനസ്സിൽ ലാഭം കൊയ്യും. മാനേജരുടെ പിന്തുണയോടെ ജോലിയിൽ പുരോ​ഗതി ഉണ്ടാകും.  നിങ്ങളുടെ അനുഭവങ്ങൾ ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാകും. പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഓർത്തുവെക്കാൻ തക്ക നല്ല ദിവസമായിരിക്കും ഇന്ന്.   

10 /12

മകരം: ഇന്ന് അത്ര നല്ല ദിവസമായി കാണുന്നില്ല, ജീവിതത്തിലും കരിയറിലും എല്ലാം മോശം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. എങ്കിലും ശ്രദ്ധയോടെ കാര്യങ്ങൾ നീക്കിയാൽ എല്ലാം അനുകൂലമായി വരാനുള്ള സാധ്യതകളും കാണുന്നു. വിദ്യാർത്ഥികളെ സംബന്ധിച്ച വിദ്യാഭ്യസ രം​ഗത്ത് നിങ്ങൾക്ക് വളരെ നല്ലതായി കാണുന്നു.   

11 /12

കുംഭം: ജോലിയിൽ നിങ്ങൾ ​ഗൗരവം കാണിക്കും. ശാരീരികമായ അസ്വസ്ഥതകളിൽ ശമനം ഉണ്ടാകും. ജീവിത്തതിൽ വലിയ പുരോ​ഗതി കൈവരാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ അനുഭവങ്ങൾ ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാകും. പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഓർത്തുവെക്കാൻ തക്ക നല്ല ദിവസമായിരിക്കും ഇന്ന്.  

12 /12

മീനം: ടീം വർക്കിലൂടെ നിങ്ങളുടെ കാര്യങ്ങളെല്ലം പുരോ​ഗതി കൈവരിക്കും. വിവിധ മേഖലകളിൽ പ്രയോജനകരമായ നേട്ടങ്ങൾ കൈവരിക്കും. ​ദാമ്പത്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള സാധ്യത കാണുന്നു. സാമൂഹികമായി നിങ്ങളുടെ മതിപ്പ് വർദ്ധിക്കും.   

You May Like

Sponsored by Taboola