Vipreet Rajyog In 2023: വ്യാഴം മേടരാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!

Raj Yog 2023: വേദ ജ്യോതിഷമനുസരിച്ച് വ്യാഴം രാശിമാറുന്നതിലൂടെ വിപരീത രാജയോഗം സൃഷ്ടിക്കും. ഈ 3 രാശിയിലുള്ളവരുടെ ഭാഗ്യം ഉണരും.

 

Guru Transit In Mesh: ജ്യോതിഷ പ്രകാരം 2023 ൽ പല ഗ്രഹങ്ങളും രാശി മാറും. ഇതിൽ ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴവും ഉൾപ്പെടും.  വ്യാഴം 2023 ഏപ്രിൽ 22-ന് മേട രാശിയിലേക്ക് (Jupiter Planet Gochar 2023) സംക്രമിക്കും.  ഇതിലൂടെ വിപരീത രാജ്യയോഗം (Vipreet Rajyog in 2023) രൂപപ്പെടും.  

1 /3

ധനു:  വിപരീത രാജയോഗം രൂപപ്പെടുന്നതോടെ ധനു രാശിക്കാർക്ക്  ഐശ്വര്യവും ഫലപ്രാപ്തിയും ലഭിക്കും. കാരണം വ്യാഴം ധനു രാശിയിൽ അഞ്ചാം ഭാവത്തിൽ രാശി മാറും. ഇതിനെ കുട്ടികൾ, പ്രേമബന്ധം,  ഉന്നത വിദ്യാഭ്യാസം എന്നിവയുടെ കാരകനായിട്ടാണ് കാണുന്നത്.  അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് പ്രണയകാര്യങ്ങളിൽ വിജയം നേടാൻ കഴിയും. പ്രണയവിവാഹത്തിനുള്ള സാധ്യതകളും ഉണ്ട്. സന്താനങ്ങളെ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള യോഗമുണ്ടാകും.  ഈ സമയം വിദ്യാർത്ഥികൾക്കും അനുകൂലമായിരിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂല ഫലം ലഭിക്കും.  മകരം (Capricorn):  വിപരീത രാജയോഗം മകരം രാശിക്കാർക്കും ധാരാളം ഗുണം

2 /3

മകരം:  വിപരീത രാജയോഗം മകരം രാശിക്കാർക്കും ധാരാളം ഗുണം നൽകും. കാരണം ഈ രാജയോഗം മകരം രാശിക്കാരുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഈ സമയത്ത് നിങ്ങൾക്ക് എല്ലാ ശാരീരിക സുഖങ്ങളും ലഭിക്കും. കൂടാതെ ഈ സമയത്ത് ഒരു വാഹനമോ വസ്തുവോ വാങ്ങാൻ നിങ്ങൾക്ക് തോന്നാം. പണം സമ്പാദിക്കാനുള്ള നിരവധി നല്ല അവസരങ്ങൾ ലഭിക്കും. വലിയ ആളുകളുമായുള്ള സമ്പർക്കം വർദ്ധിക്കുകയും അതിലൂടെ ഭാവിയിൽ പ്രയോജനമുണ്ടാകും. നിങ്ങൾക്ക് നിങ്ങളുടെ അമ്മയുടെ കയ്യിൽ നിന്നും സഹായം ഉണ്ടായേക്കും.  

3 /3

കർക്കടകം: വിപരീത രാജയോഗം രൂപപ്പെടുന്നതിലൂടെ കർക്കടക രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. കർക്കടകത്തിന്റെ പത്താം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിനെ കർമ്മത്തിന്റെയും ജോലിയുടെയും സ്ഥലമായിട്ടാണ് കണക്കാക്കുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ തൊഴിൽ ഓഫർ ലഭിച്ചേക്കാം. നിങ്ങൾ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നല്ലൊരു ഓഫർ ലഭിച്ചേക്കും. അതുപോലെ ജോലി നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് മാറ്റാനും കഴിയും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola